ദുബായ്: യുഎഇയിലെ ഭരണാധികാരികളുടെ മുഖം പതിച്ച നാണയങ്ങള്‍ പുറത്തിറക്കി. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെയും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെയും മുഖം ആലേഖനം ചെയ്ത സ്വർണം വെളളി നാണയങ്ങളാണ് പുറത്തിറക്കിയത്.
ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്ററും ചെക്ക് മിന്റുമായുള്ള പങ്കാളിത്തത്തിലാണ് നാണയങ്ങൾ പുറത്തിറക്കിയത്. ചെക് റിപ്പബ്ലിക്കിന്റെ സെൻട്രൽ ബാങ്കിലേക്കുള്ള കറൻസി നാണയങ്ങളുടെ ഔദ്യോഗിക വിതരണക്കാരാണ് ചെക്ക് മിന്‍റ്.യുഎഇ സുവർണ ജൂബിലി ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് നാണയങ്ങള്‍ പുറത്തിറക്കിയതെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v