ലണ്ടന്‍: യു.കെയില്‍ ലണ്ടനടുത്ത് സൗത്താളില്‍ തദ്ദേശീയരായ യുവാക്കളുടെ മര്‍ദനമേറ്റ് മലയാളി മരിച്ചു. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി ജെറാള്‍ഡ് നെറ്റോ (62) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി സൗത്താളിന് സമീപം ഹാന്‍വെല്ലിലുണ്ടായ അക്രമത്തിലാണ് ജെറാള്‍ഡ് നെറ്റോയ്ക്ക് മര്‍ദനമേറ്റത്.
ഗുരുതരമായി പരിക്കേറ്റ ജെറാള്‍ഡ് നെറ്റോയെ പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണം. സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.
ശനിയാഴ്ച അര്‍ധ രാത്രിക്ക് ശേഷമാണ് ജെറാള്‍ഡ് നെറ്റോയ്ക്ക് മര്‍ദനമേറ്റതെന്നാണ് കരുതുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പൊലീസ് സംഘം അദ്ദേഹത്തെ അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ രണ്ട് പേര്‍ 16 വയസുകാരും ഒരാള്‍ 20 വയസുകാരനുമാണ്.
അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ജെറാള്‍ഡ് നെറ്റോയുടെ കുടുംബം യു.കെയില്‍ എത്തിയത്. സൗത്താളിലാണ് കുടുംബം താമസിക്കുന്നത്. ഭാര്യ: ലിജിന്‍ ജെറാള്‍ഡ് നെറ്റോ. മക്കള്‍: ജെനിഫര്‍ ജെറാള്‍ഡ് നെറ്റോ. സ്റ്റെഫാന്‍ ജെറാള്‍ഡ് നെറ്റോ. മരണമടഞ്ഞ ജെറാള്‍ഡ് നെറ്റോയുടെ മാതാവും ഇവര്‍ക്കൊപ്പം യു.കെയിലുണ്ട്. സംസ്‌കാരം ലണ്ടനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v