കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ യു.വി. ജോസിനെ മാപ്പ് സാക്ഷിയാക്കാന്‍ നീക്കം. ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുന്നതിനാലും തൃപ്തികരമായ മറുപടികള്‍ക്കൊപ്പം നിര്‍ണായ തുറന്ന് പറച്ചിലുകള്‍ നടത്തുന്നതിനാലുമാണ് ലൈഫ് മിഷന്റെ സി.ഇ.ഒ കൂടിയായ യു.വി. ജോസിനെ മാപ്പ് സാക്ഷിയാക്കാന്‍ ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആലോചിക്കുന്നത്.
യു.വി. ജോസിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകള്‍ക്കിടെ വ്യാഴാഴ്ച്ചയും ചോദ്യം ചെയ്ത് വിട്ടയക്കുകയാണ് ഉണ്ടായത്. അഴിമതിക്കേസില്‍ പങ്കാളിയാണെങ്കിലും കേസില്‍ ഏറ്റവും കുറച്ച് അഴിമതി കാണിച്ച ഒരാളെ സാക്ഷിയാക്കി മാറ്റാം. അവര്‍ തുറന്നു പറച്ചില്‍ നടത്തുന്നുണ്ടെങ്കില്‍ സാക്ഷിയാക്കാനുള്ള അവസരമുണ്ട്.
ശിവശങ്കര്‍ മൗനം തുടരുന്നതിനാല്‍ ജോസില്‍ നിന്നാണ് ഇഡി വിവരങ്ങള്‍ തിരക്കുന്നത്. ചെയ്യലിനോട് അനുകൂലമായ സമീപനമാണ് ജോസ് പുലര്‍ത്തുന്നതും. ഇതുകൊണ്ട് തന്നെയാണ് മാപ്പ് സാക്ഷിയാക്കാനുള്ള നീക്കവും നടക്കുന്നത്. എല്ലാം ശിവശങ്കറിന്റെ നിര്‍ദ്ദേശമനുസരിച്ച് എന്നാണ് ഇഡിയ്ക്ക് മുന്നിലുള്ള ജോസിന്റെ മൊഴി.
അതേസമയം ഹാബിറ്റാറ്റുമായി ബന്ധപ്പെട്ട രേഖകള്‍ ജോസാണ് സരിത്തിന് നല്‍കിയതെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ രേഖകളാണ് യൂണിടാക്കില്‍ എത്തിയത്. ശിവശങ്കര്‍ പറഞ്ഞിട്ടാണ് രേഖകള്‍ കൈമാറിയതെന്നാണ് ജോസിന്റെ മൊഴി. എല്ലാം ശിവശങ്കര്‍ അറിഞ്ഞിട്ടാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.
അതുകൊണ്ട് തന്നെ ജോസ് ഏതെങ്കിലും രീതിയില്‍ പണം കൈപ്പറ്റിയിട്ടുണ്ടോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്. പണം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ ജോസിനെ പ്രതിയാക്കും. പ്രതിയാക്കിയാലും ഒടുവില്‍ മാപ്പുസാക്ഷിയായി പരിഗണിക്കുമെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചാണ് യുഎ.ഇ റെഡ് ക്രെസന്റും സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ലൈഫ് മിഷനും തമ്മില്‍ കരാര്‍ ഒപ്പ് വെച്ചത്. യു.എ.ഇ റെഡ് ക്രെസന്റ് അഥോറിറ്റി അധികാരി യു.എ.ഇ ഭരണാധികാരികൂടിയാണ്. കരാറില്‍ എഫ്.സി.ആര്‍.എ ലംഘനമുണ്ടോയെന്ന് സിബിഐയും പരിശോധിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.