തിരുവനന്തപുരം വിമാനത്താവളത്തിന്റെ വേനല്‍ക്കാല ഷെഡ്യൂള്‍: പ്രതിവാര സര്‍വീസുകളില്‍ വര്‍ധന; ഒമ്പത് ഇടങ്ങളിലേക്ക് അധിക സര്‍വീസ്

 തിരുവനന്തപുരം വിമാനത്താവളത്തിന്റെ വേനല്‍ക്കാല ഷെഡ്യൂള്‍: പ്രതിവാര സര്‍വീസുകളില്‍ വര്‍ധന; ഒമ്പത് ഇടങ്ങളിലേക്ക് അധിക സര്‍വീസ്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വേനല്‍ക്കാല പ്രതിവാര വിമാന സര്‍വിസുകള്‍ ശൈത്യകാല ഷെഡ്യൂളിനെക്കാള്‍ 25 ശതമാനം വര്‍ധിക്കും. മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് വേനല്‍ക്കാല ഷെഡ്യൂള്‍. നിലവിലെ 469 പ്രതിവാര ഓപറേഷന്‍ 582 ആയി ഉയരും. ഒമ്പത് സ്ഥലങ്ങളിലേക്ക് അധിക സര്‍വിസും ഉണ്ട്.

പ്രതിവാര എയര്‍ ട്രാഫിക് മൂവ്മെന്റ് 224 ഫ്ലൈറ്റുകളില്‍നിന്ന് 15 ശതമാനം വര്‍ധിച്ച് 258 ആയി ഉയരും. ഒമാന്‍ എയര്‍ മസ്‌കറ്റിലേക്ക് പ്രതിദിന സര്‍വിസ് ആരംഭിക്കും. എയര്‍ അറേബ്യ അബൂദബിയിലേക്ക് ആഴ്ചയില്‍ അഞ്ച് അധിക സര്‍വിസ് നടത്തും. എയര്‍ ഇന്ത്യ എക്‌സ്പ്രസും ശ്രീലങ്കന്‍ എയര്‍ലൈനും ദുബൈയിലേക്കും കൊളംബോയിലേക്കും പ്രതിവാരം രണ്ട് അധിക സര്‍വിസ് ആരംഭിക്കും.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബൂദബിയിലേക്കും മസ്‌കറ്റിലേക്കും കുവൈത്ത് എയര്‍വേയ്‌സ് കുവൈറ്റിലേക്കും മാലിയിലേക്കും ആഴ്ചയില്‍ ഒരു അധിക സര്‍വിസ് ആരംഭിക്കും. മാല്‍ദീവിയന്‍ എയര്‍ലൈന്‍സ് മാലിയിലേക്കും സര്‍വിസ് തുടങ്ങും. പ്രതിവാര എയര്‍ ട്രാഫിക് മൂവ്മെന്റ്-258. ഷാര്‍ജ-56, അബൂദബി-40, മസ്‌കത്ത്-40, ദുബൈ-28, ദോഹ-22, ബഹ്‌റൈന്‍ -18, സിംഗപ്പൂര്‍-14, കൊളംബോ-12, കുവൈത്ത്-10, മാലി-8, ദമ്മാം-6, ഹനീമധൂ-4.

ആഭ്യന്തര സര്‍വിസുകളില്‍ പ്രതിവാര എയര്‍ ട്രാഫിക് മൂവ്മെന്റ് 245 നിന്ന് 34 ശതമാനം വര്‍ധിച്ച് 324 ആകും. ഇന്‍ഡിഗോ ഹൈദരാബാദിലേക്ക് രണ്ടാം പ്രതിദിന സര്‍വിസ് ആരംഭിക്കും. എയര്‍ ഇന്ത്യയും വിസ്താരയും മുംബൈയിലേക്ക് ഒരു പ്രതിദിന സര്‍വിസ് കൂടി തുടങ്ങും. ഇന്‍ഡിഗോ ബെംഗളൂരു വഴി പട്നയിലേക്കും പുണെ വഴി നാഗ്പൂരിലേക്കും സര്‍വിസ് തുടങ്ങും.

പ്രതിവാര സര്‍വിസുകള്‍: മുംബൈ-70, ബംഗളൂരു-58, ഡല്‍ഹി-56, ഹൈദരാബാദ്-28, ചെന്നൈ-28, കണ്ണൂര്‍-14, കൊച്ചി-14, മുംബൈ-അഹമ്മദാബാദ്-14, ചെന്നൈ-കൊല്‍ക്കത്ത-14, പുണെ-നാഗ്പൂര്‍-14,ബംഗളൂരു-പട്ന-14.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.