ദുബായ്: ദുബായില്‍ നിന്ന് മുംബൈയിലേക്കുളള വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിലായി. എയർലൈന്‍ ജീവനക്കാരുടെ പരാതിയില്‍ മുംബൈ സഹാർ പോലീസാണ് നടപടിയെടുത്തത്. ജോണ്‍ ജി ഡിസൂസ, ദത്താത്രയ് ബാപ്പര്‍ദേക്കര്‍ എന്നിവരാണ് അറസ്റ്റിലായത്.
ദുബായില്‍ ജോലി ചെയ്യുന്ന ഇരുവരും നാട്ടിലേക്ക് അവധിക്ക് നാട്ടിലെത്താനുളള യാത്രയിലായിരുന്നു. വിമാനം മുംബൈയില്‍ ലാന്‍റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെഷന്‍ 336, വിമാനനിയമത്തിലെ 21,22,25 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുളളതെന്നാണ് വിവരം.
വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സംഭവത്തില്‍ ഈ വർഷം ഇതുവരെ ഏഴ് കേസുകളാണ് രജിസ്ട്രർ ചെയ്തിട്ടുളളതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.മാർച്ച് 11 ന് വിമാനത്തിനുളളില്‍ വച്ച് പുകവലിക്കുകയും എമർജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v