ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാറും ഉള്‍ക്കൊള്ളുന്ന 124 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്ത് വന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടയിലാണ് കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക പുറത്തുവന്നത്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയവരേയും സ്ഥാനാര്‍ഥികളായി പരിഗണിച്ചിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സുരക്ഷിത മണ്ഡലത്തില്‍ മത്സരിക്കും. വരുണയില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുക. കോലാറില്‍ മത്സരിക്കണമെന്നായിരുന്നു അദ്ദേഹം ആദ്യം താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ ഈ മണ്ഡലം സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വരുണ മണ്ഡലത്തില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കിയത്.
മൈസൂരു താലൂക്കില്‍പ്പെടുന്ന വരുണ മണ്ഡലം കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയാണ്. നിലവില്‍, സിദ്ധരാമയ്യയുടെ മകനായ യതീന്ദ്രയാണ് സിറ്റിങ് എം.എല്‍.എ. അച്ഛനുവേണ്ടി മണ്ഡലം ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറാണെന്ന് യതീന്ദ്ര നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. 2008, 2013 വര്‍ഷങ്ങളില്‍ വരുണയില്‍ നിന്ന് സിദ്ധരാമയ്യ വിജയിച്ചിരുന്നു. പിന്നീട്, 2018-ലാണ് മണ്ഡലം മകനുവേണ്ടി ഒഴിഞ്ഞുകൊടുത്തത്.
ഡി.കെ ശിവകുമാര്‍ കനക്പുരയില്‍ നിന്നു തന്നെ ജനവിധി തേടും. ജി പരമേശ്വര കൊരട്ടിഗരെയില്‍ തന്നെ വീണ്ടും മത്സരിക്കും.
224 അംഗ കര്‍ണാടക നിയമസഭയുടെ നിലവിലെ കാലാവധി മെയ് 23 ഓടെ അവസാനിക്കും. അതിന് മുമ്പായി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്താവുന്ന നിലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ തന്നെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.