ദുബായ്: ലോക ജല ദിനത്തോട് അനുബന്ധിച്ച് അല്‍ മംസാർ കോർണിഷ് ബീച്ചില്‍ പരിസ്ഥിതി പരിപാടി സംഘടിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റമാകൂ എന്ന സന്ദേശത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി റീസൈക്ലിള്‍ ചെയ്ത പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും ഉപയോഗിച്ച് ഭീമാകാരമായ തിമിംഗലമൊരുക്കി. 17.8 മീറ്റർ നീളവും 6.5 മീറ്റർ വീതിയും 8 മീറ്റർ ഉയരവുമുള്ള തിമിംഗലമാണ് നിർമ്മിച്ചത്. ദുബായിലെ സ്കൂളുകളില്‍ നിന്നുളള കുട്ടികള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

പരിസ്ഥിതി സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളില്‍ അവബോധം വളർത്തുകയെന്നുളളത് ലക്ഷ്യമിട്ടാണ് പരിപാടി നടന്നത്. ഭൂഗർഭ ജല സ്രോതസ്സുകള്‍ സംരക്ഷിക്കണമെന്നതും പ്ലാസ്റ്റിക് ഉള്‍പ്പടെയുളള മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പ്രകൃതിക്ക് ഏറെ ദോഷകരമാണെന്നും ഓർമ്മിപ്പിക്കുന്നതായിരുന്നു ക്യാംപെയിന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v