ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരില്‍ കൂടുതല്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 26.4 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയില്‍ 21.7 ശതമാനം. ഗുജറാത്തില്‍ 13.9 ശതമാനം. കര്‍ണാടകയില്‍ 8.6 ശതമാനം. തമിഴ്‌നാട്ടില്‍ 6.3 ശതമാനം എന്നിങ്ങനെയാണ് കോവിഡ് കൂടുതലുള്ള സംസ്ഥാനങ്ങളിലെ കണക്ക്.
കോവിഡ് വീണ്ടും പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 10, 11 തീയതികളില്‍ ആശുപത്രികളില്‍ മോക്ഡ്രില്‍ നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനാണ് മോക്ഡ്രില്‍. എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ മോക്ഡ്രില്ലില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശമുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐ.സി.എം.ആറും സംയുക്തമായി തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മോക്ക്ഡ്രില്‍.
രാജ്യത്ത് ശനിയാഴ്ച്ച 1590 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 146 ദിവസത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആയിരത്തിന് മുകളിലേക്ക് കോവിഡ് കണക്കുകള്‍ ഉയരുന്നുണ്ട്. 8601 പേര്‍ നിലവില്‍ കോവിഡ് ചികിത്സയിലുണ്ട്. ചില സാമ്പിളുകളില്‍ പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v