മാർ ജോസഫ് പൗവ്വത്തിൽ അജഗണങ്ങളെ ധീരതയോടെ നയിച്ച നല്ലിടയൻ

മാർ ജോസഫ് പൗവ്വത്തിൽ അജഗണങ്ങളെ ധീരതയോടെ നയിച്ച നല്ലിടയൻ

സജീവ് ചക്കാലയ്ക്കൽ  പ്രവാസി അപ്പസ്തോലേറ്റ് സൗദി കോഡിനേറ്റർ, എസ് എം സി എ മുൻ പ്രസിഡന്റ്

സീറോ മലബാർ സഭയുടെ പ്രീയപുത്രൻ, തന്റെ അജഗണങ്ങളെ ധീരതയോടെ നയിച്ച നല്ലിടയൻ നമ്മേ വിട്ടുപോയിരിക്കന്നു....

പിതാവിന്റെ സംസ്കാരശുശ്രൂഷകൾക്ക് കടന്നുവന്ന പതിനായിരങ്ങൾ, പ്രീയ പിതാവിന് സാധാരണക്കാരുടെ ഹൃദയങ്ങളിൽ എത്ര വലിയ സ്ഥാനം നേടിയിരുന്നുയെന്നതിന്റെ ഉത്തമോദാഹരണമായിന്നു
അന്നും ഇന്നും പിതാവിന്റെ ലാളനമേറ്റ് വളർന്ന സഭയിൽ അംഗമായിരിക്കുന്നതിലുള്ള അഭിമാനവും സന്തോഷവും തുറന്ന് പറയാതെ വയ്യ.

വിശ്വാസം, പാരമ്പര്യം,പൈതൃകം എന്നിങ്ങനെ മൂല്യശോഷണം സംഭവിക്കാമായിരുന്ന മേഖലകളെക്കുറിച്ചുള്ള പിതാവിന്റെ ശ്രദ്ധയും കരുതലും ക്രിയാത്മകമായ ഇടപെടലുകൾ എടുത്തുപറയേണ്ട വസ്തുതയും, സഭാ മക്കൾക്ക്‌ അറിവുള്ളതുമാണ്.
ശാന്തമായ പെരുമാറ്റത്തോടെ നിശ്ചയബോധ്യമുള്ള വാക്കുകൾ പങ്കുവെച്ചിരുന്ന പ്രീയ പിതാവിന്റെ ആശയ സമ്പുഷ്ടമായ എത്രയോ പ്രസംഗങ്ങൾ നമ്മെ  ആവേശം കൊള്ളിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിരിക്കുന്നു.

എന്റെ ചെറുപ്പകാലത്ത് ഇടവക ദേവാലയമായ കത്തീഡ്രൽ പള്ളിയിലെ തിരുനാളുകളിലും വിശേഷദിവസങ്ങളിലും ശാന്തതയുടെയും അതിനൊപ്പം എളിമയുടെയും പ്രകാശം പരത്തിക്കൊണ്ട് പ്രിയ പിതാവ് മുഖ്യ കാർമ്മികനായി അർപ്പിച്ച ശുശ്രൂഷകളിൽ തീഷ്ണതയോടെ പങ്കുചേർന്നത്, മറക്കാത്ത ഓർമ്മകളായി മനസ്സിന്റെ കണ്ണാടിയിൽ ഇന്നും ഒളിമങ്ങാതെ പ്രതിഫലിക്കുന്നു. ഇതര മതസ്ഥരായ കൂട്ടുകാർക്കൊപ്പം കേരളത്തിന്റെ വിദ്യാഭ്യാസ പരിഷ്കാരണങ്ങളെക്കുറിച്ചും, ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ചർച്ചചെയുമ്പോൾ അവർപോലും എടുത്തുപറഞ്ഞിരുന്നു, പിതാവിന്റെ ശക്തമായ നിലപാടുകളെക്കുറിച്ച്.

പൗവ്വത്തിൽ പിതാവിന്റെ സഭാ സ്നേഹവും, വിശ്വാസ തീഷ്ണതയും സഭാ മക്കളിൽ ആഴത്തിൽ പതിച്ചിട്ടുള്ളതുകൊണ്ടാണല്ലോ നാട്ടിൽനിന്നും അകന്ന് പ്രവാസത്തിന്റെ ഭാഗമായി വിദേശ നാടുകളിൽ ചേക്കേറിയവർക്ക്‌ തങ്ങളായിരിക്കുന്ന ദേശത്ത് സീറോ മലബാർ സഭയ്ക്കുവേണ്ടി നിലകൊള്ളാനും, എസ് എം സി എ സംവിധാനത്തിന് രൂപം കൊടുക്കാനും, വളർത്താനും, നയിക്കാനുമൊക്കെ ഇടയായിതീർന്നത്.

പ്രിയ പിതാവിന്റെ ഓർമ്മകൾ, ശക്തമായ നിലപാടുകൾ, ഉയർത്തിയ ആശയങ്ങൾ എക്കാലത്തെയും സഭാ മക്കൾക്ക്‌ വലിയ പ്രചോദനമായി തുടരും തീർച്ച. സ്വർഗ്ഗീയപിതാവിന്റെ സന്നിധിയിൽ തിരുസഭയ്ക്ക് വേണ്ടി ശക്തമായ മാധ്യസ്ഥനായി പ്രിയ പൗവ്വത്തിൽ പിതാവ് ഉണ്ടെന്നുള്ള വലിയ ആശ്വാസത്തോടെ നമ്മുക്ക് പ്രാർത്ഥിക്കാം.

ജനഹൃദയങ്ങളിലെ പൗവ്വത്തിൽ പിതാവ് എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുകവാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.