ദുബായ് : ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്‌തിലേറ്റ് യു എ ഇ ചാപ്‌റ്റർ സംഘടിപ്പിച്ച മാർ പൗവത്തിൽ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മാർ ജോസഫ് പെരുന്തോട്ടം. പ്രവാസികൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ചർച്ചകളും ഉപകരിച്ചിട്ടുണ്ട്. ഇന്ന് പിതാവ് നമുക്കൊപ്പമില്ല, എന്നാൽ പിതാവ് നമുക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ സ്വർഗ്ഗത്തിലുണ്ട്, മാർ ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേർത്തു. പ്രവാസികളെ ഹൃദയത്തിൽ സൂക്ഷിച്ച വിശുദ്ധനായ ഇടയനായിരുന്നു മാർ ജോസഫ് പൗവത്തിൽ പിതാവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രവാസി അപ്പോസ്തോലേറ്റിന്റെ അതിരൂപതാ ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിൽക്കളം തന്റെ മുഖ്യ പ്രഭാഷണത്തിൽ അനുസ്മരിച്ചു.
യോഗത്തിൽ പ്രവാസി അപ്പോസ്തോലേറ്റിന്റെ ഗൾഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അഗം ജോർജ് തോമസ് മീനത്തേക്കോണിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു, ഗൾഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അഗം ബിജു ഡോമിനിക് നാടുവിലേഴം പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു. ഫാ ജിജോ മാറാട്ടുകളം, ഷെവലിയാർ സിബി വാണിയപ്പുരക്കൽ, ജോ കാവാലം എന്നിവർ അനുസ്മരണ സന്ദേശം നൽകി.
കെ എൽ ആർ സി സി ദുബായ് റീജിയൻ പ്രസിഡണ്ട് മരിയ ദാസ്, മലങ്കര കത്തോലിക്കാ കമ്മ്യൂണിറ്റി യു എ ഇ പ്രസിഡണ്ട് ഷാജു ബേബി, കത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽ സെക്രട്ടറി രഞ്ജിത്ത് ജോസഫ്, ദുബായ് എസ് എം സി മുൻ പ്രസിഡണ്ട് ബെന്നി തോമസ് പുല്ലാട്ട്, അബുദാബി എം സി സി കോർഡിനേറ്റർ ആന്റണി ഐകനാടൻ, പാലാ പ്രവാസി അപ്പോസ്തോലേറ്റ് യു എ ഇ കോർഡിനേറ്റർ സാജു ജോസഫ്, ഫുജൈറ എസ് എം സി എ പ്രസിഡണ്ട് ഷിബു കുന്നകാട്, ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തോലേറ്റ് യു എ ഇ എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് ജോർജ് (ദുബായ്), തോമസുകുട്ടി ആറ്റുമാലി (അൽ ഐൻ), തോമസ് പറമ്പത്ത് (അജ്‌മാൻ), കുട്ടികളുടെ പ്രതിനിധി എലിസ ട്രീസ തോമസ് തുടങ്ങിയവർ അനുശോചന സന്ദേശം നൽകി.
പ്രവാസി അപ്പോസ്തോലേറ്റ് യു എ ഇ ചാപ്റ്റർ കോർഡിനേറ്റർ ബിജു മട്ടാഞ്ചേരി സ്വാഗതവും, സെക്രെട്ടറി ബിനു ജോൺ നന്ദിയും രേഖപ്പെടുത്തി. ജെബെൻസി ലിജോ അനുശോചന സമ്മേളനം കോർഡിനേറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.