രണ്ടാം ശമ്പളം, സമ്പാദ്യപദ്ധതി പ്രഖ്യാപിച്ച് യുഎഇ

രണ്ടാം ശമ്പളം, സമ്പാദ്യപദ്ധതി പ്രഖ്യാപിച്ച് യുഎഇ

ദുബായ്: സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായി സമ്പാദ്യപദ്ധതി പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ നിക്ഷേപ പദ്ധതിയായ നാഷണല്‍ ബോണ്ട്സ് ആണ് സമ്പാദ്യ വരുമാന പദ്ധതി അവതരിപ്പിച്ചിട്ടുളളത്. ജോലി അവസാനിക്കുന്ന കാലത്തേക്ക് റിട്ടയർമെന്‍റ് വരുമാനമെന്ന രീതിയിലും സമ്പാദ്യമെന്ന രീതിയിലുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്.

രണ്ട് പ്രധാനഘട്ടങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. 3 മുതല്‍ 10 വർഷം വരെയുളള കാലഘട്ടത്തില്‍ ഓരോ മാസവും പണം നിക്ഷേപിക്കാം. ഏറ്റവും കുറഞ്ഞത് മാസം 1000 ദിർഹമാണ് നിക്ഷേപിക്കേണ്ടത്. മൂന്ന് വർഷം അടച്ചാല്‍ അടുത്ത മൂന്നുവർഷം നിക്ഷേപത്തിന്‍റെ ലാഭവിഹിതമടക്കം തിരിച്ചുകിട്ടുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് 10 വർഷത്തേക്ക് പ്രതിമാസം 5,000 ദിർഹം അടയ്ക്കുകയാണെങ്കില്‍ തുടർന്നുള്ള 10 വർഷത്തേക്ക് അവർക്ക് പ്രതിമാസം 7,500 ദിർഹം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 5 വ‍ർഷം മാസം 5000 ദിർഹമാണ് അടയ്ക്കുന്നതെങ്കില്‍ കാലാവധി കഴിഞ്ഞതിന് ശേഷമുളള മൂന്ന് വർഷം മാസം 10,020 ദിർഹം ലഭിക്കുമെന്നും നാഷണല്‍ ബോണ്ട്സ് അധികൃതർ പറയുന്നു.

മൂന്ന് വർഷം മുതല്‍ 10 വർഷം വരെയാണ് പദ്ധതി കാലയളവ്. ഇത് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. പ്ര​തി​മാ​സം വ​രു​മാ​നം തി​രി​കെ ല​ഭി​ച്ച് തു​ട​ങ്ങേ​ണ്ട കാ​ല​വും അവരവർക്ക് തീരുമാനിക്കാം.സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന് പുറമെ റിവാർഡുകളും ക്യാഷ് പ്രൈസുകളും നല്‍കി സാമ്പത്തിക ക്ഷേമം വർദ്ധിപ്പിക്കാനുളള അവസരവും നാഷണല്‍ ബോണ്ട്സ് നല്‍കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.