ഫാ. ജോസഫ് പ്ലാത്തോട്ടം (കുഞ്ഞേപ്പച്ചൻ) യാത്രയായി

ഫാ. ജോസഫ് പ്ലാത്തോട്ടം (കുഞ്ഞേപ്പച്ചൻ) യാത്രയായി

മാനന്തവാടി: 65 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം ഫാ. ജോസഫ് പ്ലാത്തോട്ടം(കുഞ്ഞേപ്പച്ചൻ) യാത്രയായി. 

1930 മാർച്ച് 26 ന് പാലാ കീഴ്പഴയാറ്റിൽ പ്ലാത്തോട്ടം കുടുംബത്തിൽ ജനിച്ച ഫാ. ജോസഫ് പ്ലാത്തോട്ടം പാറപ്പിള്ളി ഗവൺമെൻറ് ഹൈസ്കൂൾ, സെന്റ് മേരിസ് ഇംഗ്ലീഷ് സ്കൂൾ ഭരണങ്ങാനം, ചങ്ങനാശ്ശേരി പാറയിൽ മൈനർ സെമിനാരി, ആലുവ പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസവും സെമിനാരി പഠനവും പൂർത്തിയാക്കി വൈദിക ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.

1958ൽ തിരുപ്പട്ടം സ്വീകരിച്ച്തെനേരി, വാഴവറ്റ, കുളവയൽ, ബെക്കി, കാരയ്ക്കമല, കൊമ്മയാട്, ആലക്കോട്, വെള്ളാട്, പാത്തൻപാറ, തടിക്കടവ്, തരിയോട്, തിരുവമ്പാടി, ബത്തേരി അസംപ്ഷൻ, വടക്കനാട്, കല്ലുമുക്ക് എന്നീ ഇടവകകളിലും, ഹോളി സ്പിരിറ്റ് ചർച്ച് ന്യൂയോർക്ക് അസോസിയേറ്റ് പാസ്റ്റർ, കാനഡയിലെ വിവിധ ഇടവകകളിലും സേവനമനുഷ്ഠിച്ചു. 1988-ൽ ഇന്ത്യയിലേക്ക് മടങ്ങി. 1989 ഒക്ടോബർ 10 മുതൽ സുൽത്താൻബത്തേരി അസംപ്ഷൻ ഹോസ്പിറ്റൽ ഡയറക്ടർ, അസംപ്ഷൻ മഠം ചാപ്ലിൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. മൃതസംസ്കാര ശുശ്രൂശകൾ നാളെ (മാർച്ച്‌ 29) 2 മണിക്ക് ബത്തേരി അസംപ്ഷൻ ഫൊറോനാ ദേവാലയത്തിൽ മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.