ലണ്ടന്‍: ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള സ്വകാര്യതാ ലംഘനങ്ങള്‍ നടത്തിയെന്ന് ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ അസോസിയേറ്റഡ് ന്യൂസ് പേപ്പേഴ്‌സിനെതിരെ നല്‍കിയ കേസില്‍ ഹാരി രാജകുമാരനും പ്രമുഖ ഗായകനായ എല്‍ട്ടണ്‍ ജോണും ഹൈക്കോടതിയില്‍ ഹാജരായി.
ഡെയ്ലി മെയില്‍ പത്രത്തിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രസാധകരെന്ന നിലയിലാണ് അസോസിയേറ്റഡ് ന്യൂസ് പേപ്പേഴ്‌സിനെതിരെ ഹാരിയെയും എല്‍ട്ടണെയും കൂടാതെ നടി സേഡി ഫ്രോസ്റ്റ്, ലിസ് ഹാര്‍ലി, ഡേവിഡ് ഫര്‍ണിഷ് എന്നിവര്‍ നിയമ പോരാട്ടം നടത്തുന്നത്.
ലാന്‍ഡ് ഫോണുകളിലെ സംഭാഷണം ചോര്‍ത്തിയെന്നതിനു പുറമേ വോയിസ് മെസേജുകള്‍ കേള്‍ക്കുകയും ഫോണ്‍ ബില്ലുകളും ആരോഗ്യ വിവരങ്ങളും പണമിടപാടുകളും ചോര്‍ത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
'സംശയവും സംശയ രോഗവും' പത്രത്തിന്റെ ആര്‍ട്ടിക്കിളുകളില്‍ കാണുന്നതായി ഹാരി പറഞ്ഞു. എന്നാല്‍, എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നാണ് പത്രത്തിന്റെ അഭിഭാഷകന്റെ വാദം.
അമേരിക്കയിലെ കലിഫോര്‍ണിയയില്‍ താമസിക്കുന്ന ഹാരി എലിസബത്ത് രാജ്ഞിയുടെ മരണശേഷം ആദ്യമായാണ് ബ്രിട്ടനിലെത്തുന്നത്. രാജകുമാരനെ കാണാന്‍ നിരവധിയാളുകള്‍ കോടതി പരിസരത്ത് എത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.