ദുബായ്: പ്രവാസികള്‍ക്ക് തിരിച്ചടി നൽകി കുട്ടികൾക്കുള്ള ടിക്കറ്റിന്റെ നിരക്കിളവ് എയർ ഇന്ത്യ എക്സ്പ്രസ് ഒഴിവാക്കുന്നതായി സൂചന. എയർ ഇന്ത്യ എക്സ്പ്രസിന്റെ പരിഷ്ക്കരിച്ച വെബ്സൈറ്റിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കാണ് കാണിക്കുന്നത്.
ബജറ്റ് കാരിയറുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുട്ടികൾക്ക് നിരക്കിളവ് നൽകിയിരുന്നത്. മുതിർന്നവരുടെ ടിക്കറ്റിനേക്കാൾ 10 ശതമാനത്തോളം ഇളവ് കുട്ടികളുടെ ടിക്കറ്റിന് ലഭിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്ക് അടക്കേണ്ടി വന്നു.
സ്വകാര്യവത്കരണത്തിന് ശേഷമുള്ള പതിയ പരിഷ്കരണമാണ് ഇതെന്ന് സംശയിക്കുന്നു. യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമായിരിക്കും പുതിയ സംവിധാനം എന്നായിരുന്നു എയർ ഇന്ത്യ അറിയിച്ചിരുന്നത്. പക്ഷെ ചൊവ്വാഴ്ച പരിഷ്കാരങ്ങളോടെ വെബ്സൈറ്റ് ലോഞ്ച് ചെയ്തപ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കാണ് കാണിക്കുന്നത്.
കുട്ടികളുമായി വരുന്ന കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരമാണ് എയർ ഇന്ത്യയുടെ ചൈൽഡ് ഫെയർ സംവിധാനം. യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർക്ക് 100-200 ദിർഹമിലേറെ ഒരു കുട്ടിക്ക് ലാഭമുണ്ടായിരുന്നു. ഈ സംവിധാനം നിലച്ചാൽ പ്രവാസികൾക്ക് വൻ തിരിച്ചടിയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.