ശാന്തിയുടെ ദിവ്യ മന്ത്രവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇറാഖിലേക്ക്

ശാന്തിയുടെ ദിവ്യ മന്ത്രവുമായി  ഫ്രാന്‍സിസ് മാര്‍പ്പാപ്പ  ഇറാഖിലേക്ക്

വത്തിക്കാന്‍: സമാധാനത്തിന്റെ മംഗള വാര്‍ത്തയുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒരു ചരിത്ര സന്ദര്‍ശനത്തിനൊരുങ്ങുന്നു. ക്രൈസ്തവര്‍ അടക്കമുള്ള സാധാരണക്കാരെ കൊന്നു തള്ളിയും പരസ്പരം ഏറ്റുമുട്ടി മരിച്ചു വീണും ചുടലപ്പറമ്പായി മാറിയ ഇറാഖിലേക്കാണ് ശാന്തി ദൂതന്റെ യാത്ര. 2021 മാര്‍ച്ച് അഞ്ച് മുതല്‍ എട്ട് വരെ നടത്തുന്ന സന്ദര്‍ശനത്തില്‍ ആഭ്യന്തര കലാപത്തില്‍ തകര്‍ന്നുപോയ മണ്ണിനേയും മനുഷ്യരേയും മാര്‍പ്പാപ്പ തൊടും.

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ശക്തി കേന്ദ്രമായ മൊസൂളില്‍ ഉള്‍പ്പെടെ മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തുമെന്ന് മണിക്കൂറുകള്‍ക്ക് മുമ്പാണ് വത്തിക്കാന്‍ അറിയിച്ചത്. ബാഗ്ദാദ്, എര്‍ബില്‍ നഗരം, മൊസൂള്‍, ഖരാക്കോഷ് എന്നിവിടങ്ങളും മാര്‍പ്പാപ്പ സന്ദര്‍ശിക്കും. ഇറാഖ് സന്ദര്‍ശിക്കുന്ന റോമന്‍ കത്തോലിക്കാ സഭയുടെ ആദ്യ തലവനാണ് പോപ് ഫ്രാന്‍സിസ്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള ആരോഗ്യ അടിയന്തിരാവസ്ഥ' കണക്കിലെടുക്കുമെന്ന് വത്തിക്കാന്‍ ചൂണ്ടിക്കാട്ടിയെങ്കിലും 83 കാരനായ പോപ് വളരെക്കാലമായി ഇറാക്ക് സന്ദര്‍ശിക്കാനുള്ള ആഗ്രഹം പങ്കുവെച്ചിരുന്നു.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ക്രിസ്ത്യാനികളുടെ എണ്ണം ഇറാഖില്‍ ഗണ്യമായി കുറഞ്ഞു വരികയാണ്. 2003 ലെ യുഎസ് നേതൃത്വത്തിലുള്ള അക്രമണത്തിനും ഇസ്ലാമിക് സ്റ്റേറ്റിന്റെ കടന്നു കയറ്റത്തിനും ശേഷം ഇറാഖില്‍ പത്ത് ലക്ഷത്തിലധികം ഉണ്ടായിരുന്ന ക്രിസ്ത്യാനികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.