വരാണസി: ലോക്സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയാന്‍ നോട്ടീസ് ലഭിച്ച രാഹുല്‍ ഗാന്ധിക്ക് പ്രതീകാത്മകമായി സ്വന്തം വീട് സമര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് റായ്. ഉത്തര്‍ പ്രദേശിലെ വരാണസിയിലെ വീടിന് മുമ്പില്‍ 'മേരാ ഘര്‍, ശ്രീ രാഹുല്‍ ഗാന്ധി കാ ഘര്‍' (എന്റെ വീട്, രാഹുല്‍ഗാന്ധിയുടെയും) എന്ന ബോര്‍ഡ് അജയ് റായിയും ഭാര്യയും ചേര്‍ന്ന് സ്ഥാപിക്കുകയായിരുന്നു.
2014ലും 2019ലും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് അജയ് റായ്. നഗരത്തിലെ ലാഹുറാബിര്‍ മേഖലയിലാണ് മുന്‍ എം.എല്‍.എ കൂടിയായ അജയ് റായിയുടെ വീട്. രാജ്യത്തെ സ്വേഛാധിപതികള്‍ രാഹുലിന്റെ വീട് തട്ടിയെടുക്കുകയാണെന്ന് റായ് ആരോപിച്ചു.
രാജ്യത്തെ കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട് രാഹുലിന്റേത് കൂടിയാണെന്ന് അവര്‍ക്കറിയില്ല. ബാബ വിശ്വനാഥിന്റെ നഗരത്തിലെ ഈ വീട് ഞങ്ങള്‍ രാഹുലിന് കൂടി സമര്‍പ്പിക്കുന്നു. കോടികള്‍ വിലമതിക്കുന്ന പ്രയാഗ് രാജിലെ ആനന്ദ് ഭവന്‍ രാജ്യത്തിന് സമര്‍പ്പിച്ചവരാണ് ഗാന്ധി കുടുംബം. രാഹുലിന് വീടൊഴിയാനുള്ള നോട്ടീസ് നല്‍കിയത് ബി.ജെ.പിയുടെ ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ജനങ്ങളുടെ ഹൃദയത്തില്‍ ഒരു വീടുണ്ടെന്ന് യു.പി കോണ്‍ഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു.
എം.പിയെന്ന നിലയില്‍ അനുവദിച്ച വീട് ഏപ്രില്‍ 22നകം ഒഴിയാനാണ് ലോക്സഭ സെക്രട്ടേറിയറ്റ് രാഹുലിനോട് നിര്‍ദേശിച്ചിട്ടുള്ളത്. 2005 മുതല്‍ താമസിക്കുന്ന 12 തുഗ്ലക് ലൈനിലെ വീട് ഒഴിയുമെന്ന് രാഹുല്‍ മറുപടിയും നല്‍കിയിട്ടുണ്ട്. 2019ല്‍ കോലാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുലിന്റെ അംഗത്വം ലോക്‌സഭ സെക്രട്ടേറിയറ്റ് റദ്ദാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.