അബുദബി: യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ പകർത്തിയ ചന്ദ്രന്‍റെ ചിത്രം പങ്കുവച്ച് ഐ സ്പേസ്. ട്വിറ്ററിലൂടെയാണ് ചിത്രം പുറത്തുവിട്ടത്.. കൂടുതല്‍ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ വരാനിരിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഐ സ്പേസ് നിർമ്മിച്ച ഹകുട്ടോ ആർ മിഷന്‍ ലാന്‍റർ ചന്ദ്രന്‍റെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചിരുന്നു. അടുത്തമാസമാണ് റാഷിദ് റോവർ ചന്ദ്രനില്‍ ഇറങ്ങുന്നത്. ഐ സ്പേസിന്‍റെയും യുഎഇയുടെയും ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യമാണിത്. 2022 ഡിസംബർ 11ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്റ്റേഷനിൽനിന്നാണ് റാഷിദ് റോവർ വിക്ഷേപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.