എസ് എം സി എ കുവൈറ്റ് നിർമ്മിച്ച് നൽകിയ രജത ജൂബിലി സ്മാരകഭവനത്തിൻ്റെ വെഞ്ചിരിപ്പ് നടത്തി

എസ് എം സി എ കുവൈറ്റ് നിർമ്മിച്ച് നൽകിയ രജത ജൂബിലി സ്മാരകഭവനത്തിൻ്റെ വെഞ്ചിരിപ്പ് നടത്തി

കുവൈറ്റ് സിറ്റി: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ(എസ് എം സി എ) രജതജൂബിലി സ്മാരകമായി നിർമ്മിച്ച് നൽകിയ ഭവനത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മം മാർച്ച് 28 ചൊവ്വാഴ്ച താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ നിർവ്വഹിച്ചു. 



രജതജൂബിലി സ്മാരകമായി പണികഴിപ്പിച്ച് നൽകുന്ന ആദ്യ ഘട്ടത്തിലെ നാലാമത്തെ വീടും താമരശേരി രൂപതയിലെ രണ്ടാമത്തെ വീടുമാണിത്.പുല്ലൂരാംപാറ സെൻ്റ് ജോസഫ് ഇടവകയിലെ സെൻ്റ് വിൻസെൻ്റ് ഡിപോൾ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ നടന്ന ഭവനനിർമ്മാണത്തിൻ്റെ പൂർണ്ണ സാമ്പത്തിക സഹായം നൽകിയിരിക്കുന്നത് എസ് എം സി എ കുവൈറ്റാണ്.



രജതജൂബിലി സ്മാരകമായി കാരുണ്യ ഭവനപദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയതിനെ മാർ റെമീജിയൂസ് പിതാവ് എസ് എം സി എ യെ അഭിനന്ദിച്ചു. 2012-ൽ എസ് എം സിഎ യുടെ കുവൈറ്റിലെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ അതിഥിയായി പങ്കെടുത്ത അദ്ദേഹം എസ് എം സി എ യുടെ എല്ലാ പ്രവർത്തനങ്ങളും ശ്ലാഘനീയമാണെന്ന് അഭിപ്രായപ്പെട്ടു.



ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ, എസ്എംസി എ കുവൈറ്റ് റിട്ടേണിസ് ഫോറം വൈസ് പ്രസിഡൻ്റ് ഷാജിമോൻ മങ്കുഴിക്കരി, എസ് എം സി എ മുൻ ഭാരവാഹികളായ സണ്ണി ജോൺ ചെറുമലയിൽ, വിത്സൺ ദേവസി വടക്കേടത്ത് എന്നിവർ പ്രസംഗിച്ചു.

സെൻ്റ് വിൻസെൻ്റ് ഡി പോൾ ഭാരവാഹികളായ അബ്രഹാം കുബ്ലാനിയിൽ സ്വാഗതവും, ജോർജുകുട്ടി പുല്ലാട്ട് നന്ദിയും പറഞ്ഞു. പാരിഷ് കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടനാപ്രതിനിധികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.