ലൈംഗികാരോപണ കേസില്‍ കുറ്റക്കാരനെന്ന് കോടതി; ട്രംപിന് തിരിച്ചടി

ലൈംഗികാരോപണ കേസില്‍ കുറ്റക്കാരനെന്ന് കോടതി; ട്രംപിന് തിരിച്ചടി

വാഷിങ്ടണ്‍: ലൈംഗികാരോപണ കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കോടതി.

മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസില്‍ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ട്രംപിനോട് അടുത്ത ആഴ്ച കീഴടങ്ങാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് 2016 ലെ തിരഞ്ഞെടുപ്പിന് മുന്‍പ് ട്രംപ് 1,30,000 ഡോളര്‍ നല്‍കിയെന്നാണ് കേസ്. ട്രംപുമായുള്ള ബന്ധം രഹസ്യമായി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പണം നല്‍കിയതെന്നായിരുന്നു ആരോപണം.

ഈ പണം ബിസിനസ് ചെലവായാണ് ട്രംപ് കാണിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് ട്രംപ് പണം കൈമാറിയതെന്നും അതുവഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും വ്യക്തമായതാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റിന് വിനയായത്.

അതേസമയം നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ട്രംപ് പ്രതികരിച്ചു. ഇതിനെ നിയമപരമായി നേരിടുമെന്ന് ട്രംപിന്റെ അഭിഭാഷകന്‍ പറഞ്ഞു. തനിക്കെതിരെ കുറ്റം ചുമത്തിയാല്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് ട്രംപ് നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ അണികളോട് ആഹ്വാനം ചെയ്തിരുന്നു.

സ്റ്റോമി ഡാനിയല്‍സുമായി ബന്ധമുണ്ടെന്ന ആരോപണത്തെയും ട്രംപ് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ താരത്തിന് പണം നല്‍കിയെന്ന് അദ്ദേഹം സമ്മതിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നല്ല തന്റെ കൈയില്‍ നിന്നാണ് പണം നല്‍കിയതെന്നാണ് ട്രംപ് ആവര്‍ത്തിക്കുന്നത്.

കേടതി വിധി 2024 ല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ട്രംപിന് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.