ഷാ‍ർജ കൊലപാതകം, മരിച്ചത് ഗുജറാത്ത് സ്വദേശികള്‍

ഷാ‍ർജ കൊലപാതകം, മരിച്ചത് ഗുജറാത്ത് സ്വദേശികള്‍

ഷാ‍ർജ: ഷാർജയില്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ആത്മഹത്യചെയ്ത പ്രവാസി ഗുജറാത്ത് സ്വദേശിയാണെന്ന് വ്യക്തമായി. ഭാര്യയ്ക്ക് വിഷം നല്‍കിയും മക്കളെ കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മൂന്ന് വയസും ഏഴുവയസുമാണ് മക്കളുടെ പ്രായം.

ഷാർജയിലാണ് താമസിക്കുന്നതെങ്കിലും ഇയാള്‍ സമീപ എമിറേറ്റിലാണ് ജോലി ചെയ്തിരുന്നതെന്നും ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി പറഞ്ഞു. ഇയാള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. ആത്മഹത്യക്ക് പ്രേരിപ്പിച്ച ഘടകമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഇയാള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയതായുളള വിവരം പോലീസിന് ലഭിക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഭാര്യയേയും മക്കളേയും താന്‍ കൊന്നുവെന്ന് വ്യക്തമാക്കുന്ന ഇയാളുടെ കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. അന്വേഷണ നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.