വിശുദ്ധ കുരിശിനെ അവഹേളിച്ച സംഭവം; മാപ്പ് പറച്ചിലുമായി പ്രതികള്‍

 വിശുദ്ധ കുരിശിനെ അവഹേളിച്ച സംഭവം; മാപ്പ് പറച്ചിലുമായി പ്രതികള്‍

സുല്‍ത്താന്‍ബത്തേരി: കുരിശുമലയിലെ വിശുദ്ധ കുരിശിനെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ മാപ്പ് പറഞ്ഞു. വയനാട് സുല്‍ത്താന്‍ബത്തേരി കോളഗപാറ കുരിശുമലയിലെ വിശുദ്ധ കുരിശിനെ അപമാനിച്ച സംഭവത്തിലാണ് മാപ്പ് പറഞ്ഞ് പ്രതികള്‍ രംഗത്തെത്തിയത്. വയനാട് പൊലീസ് സൂപ്രണ്ടിന് കാസ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

പ്രസ്തുത കേസില്‍ പ്രതികളായ യുവാക്കള്‍ വിശുദ്ധ കുരിശിനെ അപമാനിച്ചതിലും പ്രസ്തുത പ്രവര്‍ത്തിമൂലം ക്രിസ്ത്യന്‍ സമൂഹത്തിന് ഉണ്ടായ വേദനയിലും നിരുപരാധികം മാപ്പപേക്ഷിക്കുകയും മാപ്പ് എഴുതി നല്‍കുകയും ചെയ്തതിനെ കാസ വയനാട് ജില്ലാ കമ്മിറ്റി നല്‍കിയ പരാതി പിന്‍വലിക്കുകയായിരുന്നു.
സുല്‍ത്താന്‍ബത്തേരി സ്വദേശികളായ യുവാക്കളുടെ പ്രായവും അവരുടെ പഠനവും തുടര്‍പഠനവും കണക്കിലെടുത്തും തെറ്റ് മനസിലാക്കി മാപ്പ് പറയുകയും ഇനി ആവര്‍ത്തിക്കില്ല എന്ന് എഴുതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് കാസ പരാതി പിന്‍വലിച്ചത്.

യഥാര്‍ത്ഥ മതസൗഹാര്‍ദം എന്നത് ഇത്തര മതങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആരാധനാ വസ്തുക്കളും തങ്ങള്‍ക്കോ പൊതുസമൂഹത്തിനോ ബുദ്ധിമുട്ടുണ്ടാക്കുന്നില്ലായെങ്കില്‍ അതിനെ ബഹുമാനിക്കുക എന്നുള്ളതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.