പട്യാല: പത്ത് മാസത്തെ ജയില്‍ വാസത്തിനുശേഷം പഞ്ചാബ് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു മോചിതനായി. ഗുര്‍ണാം സിങ് എന്ന 65 കാരന്‍ കൊല്ലപ്പെട്ട കേസില്‍ ഒരു വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് സിദ്ദു ജയിലിലായത്. ശിക്ഷാകാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് മാസംകൂടി ബാക്കി നില്‍ക്കെയാണ് മോചനം.
പുറത്തിറങ്ങിയതിന് തൊട്ട് പിന്നാലെ തന്നെ സിദ്ദു ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ചു. രാജ്യത്ത് ജനാധിപത്യമില്ല. പഞ്ചാബില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നു. രാജ്യത്ത് ഏകാധിപത്യം വരുന്നതോടെ വിപ്ലവവും ഉയര്‍ന്നുവരും. ആ വിപ്ലവത്തിന്റെ പേരാണ് രാഹുല്‍ഗാന്ധിയെന്ന് സിദ്ദു പറഞ്ഞു.
സിദ്ദുവിന് ഗംഭീര സ്വീകരണം നല്‍കാന്‍ ജയിലിന് പുറത്ത് നിരവധി കോണ്‍ഗ്രസ് നേതാക്കളും അനുഭാവികളും തടിച്ചുകൂടിയിരുന്നു. പട്യാല നഗരത്തില്‍ പലയിടത്തും സിദ്ദുവിന്റെ നിരവധി പോസ്റ്ററുകളും ഹോര്‍ഡിംഗുകളും അദ്ദേഹത്തിന്റെ അനുയായികള്‍ സ്ഥാപിച്ചിരുന്നു.
1988ല്‍ ഉണ്ടായ ഒരു തര്‍ക്കത്തിനിടെ ഗുര്‍ണാം സിങ് എന്നയാള്‍ കൊല്ലപ്പെട്ട കേസിലാണ് 59 കാരനായ സിദ്ദുവിനെ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചത്. 1988 ഡിസംബര്‍ 27ന് ഉച്ചക്ക് വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍ണാം സിങ് ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
സിദ്ദുവിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുര്‍ണാം ആശുപത്രിയില്‍വെച്ച് മരിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതി മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് മൂന്ന് വര്‍ഷം തടവ് വിധിച്ചെങ്കിലും 2018ല്‍ സുപ്രിംകോടതി ശിക്ഷ 1000 രൂപ പിഴയിലൊതുക്കി. മരിച്ചയാളുടെ ബന്ധുക്കള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയിലാണ് സുപ്രിംകോടതി ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.