'രക്ഷാ ഫ്യുവല്‍സ്' പൂട്ടി; അത്യാവശ്യഘട്ടങ്ങളില്‍ സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ അനുമതി

'രക്ഷാ ഫ്യുവല്‍സ്' പൂട്ടി; അത്യാവശ്യഘട്ടങ്ങളില്‍ സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ അനുമതി

തിരുവനന്തപുരം: എസ്.എ.പി ക്യാമ്പിലെ പൊലീസിന്റെ 'രക്ഷാ ഫ്യുവല്‍സ്' പമ്പ് പൂട്ടി. ഒന്നരക്കോടിയിലധികം രൂപയുടെ കുടിശികയെ തുടര്‍ന്ന് പമ്പ് പൂട്ടിയത്. സാമ്പത്തിക വര്‍ഷാവസാനമായിരുന്ന വെള്ളിയാഴ്ചയും കുടിശിക അടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇന്ധന വിതരണം അവസാനിപ്പിച്ചത്.

ഇന്നലെ രാവിലെ മുതല്‍ പൊലീസ് ആസ്ഥാനത്തേത് ഉള്‍പ്പെടെ വാഹനങ്ങള്‍ക്ക് ഇന്ധനമില്ലാതെ വന്നതോടെ അത്യാവശ്യഘട്ടങ്ങളില്‍ സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ പൊലീസ് മേധാവി അനുമതി നല്‍കിയിരുന്നു.

പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍. എസ്.എ.പി ക്യാമ്പില്‍ നിന്ന് ഇന്ധനം നിറച്ചിരുന്ന വാഹനങ്ങള്‍ ഔദ്യോഗിക ഡ്യൂട്ടികള്‍ക്ക് തടസമുണ്ടാകാത്ത വിധം ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്. പൊലീസ് ആസ്ഥാനം, സ്പെഷ്യല്‍ യൂണിറ്റുകള്‍, സിറ്റിയിലെയും തിരുവനന്തപുരം റൂറലിലെയും പൊലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ വാഹനങ്ങളാണ് രക്ഷാഫ്യുവല്‍സില്‍ നിന്ന് ഇന്ധനം നിറച്ചിരുന്നത്.

ഇന്ധനത്തിനുളള തുക അനുവദിക്കാനുള്ള അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്. തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.