ഹൂഗ്ലി: പശ്ചിമ ബംഗാളില്‍ രാമനവമി ആഘോഷത്തിനിടെ വീണ്ടും സംഘര്‍ഷം. ബിജെപി നടത്തിയ ശോഭാ യാത്രയ്ക്കിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ആഘോഷക്കാരും പ്രദേശവാസികളും തമ്മില്‍ അക്രമവും കല്ലേറും ഉണ്ടായി. റോഡില്‍ തീ വയ്പ്പുമുണ്ടായി. ഹൂഗ്ലിയിലെ റിസ്രയിലാണ് സംഭവം.
കഴിഞ്ഞ ദിവസം ഹൗറയില്‍ ഉണ്ടായ സംഘര്‍ഷത്തിന് പിറകെയാണ് 40 കിലോമീറ്റര്‍ അകലെ ഹൂഗ്ലിയിലും സംഘര്‍ഷം ഉണ്ടായത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷിന്റെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. ഇതിനിടെ വ്യാപക കല്ലേറുണ്ടാവുകയായിരുന്നു. സംഘര്‍ഷത്തില്‍ ബിജെപി എംഎല്‍എ ബിമന്‍ ഘോഷിന് പരിക്കേറ്റു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 38 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബിജെപിക്കൊപ്പം വിശ്വഹിന്ദു പരിഷത്തും മറ്റ് ഹിന്ദു സംഘടനകളും റാലിയിലുണ്ടായിരുന്നു. ഹൗറയില്‍ രാമനവമി യാത്രക്കിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹൂഗ്ലിയില്‍ അക്രമം നടന്നത്. ഹൗറയില്‍ സ്ഥിതി ഏറെക്കുറെ ശാന്തമായി. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം നിലവിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.