ട്രെയിനില്‍ തീയിട്ട സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫി പിടിയില്‍

ട്രെയിനില്‍ തീയിട്ട സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ഷാറൂഖ് സെയ്ഫി പിടിയില്‍

കണ്ണൂര്‍: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ട്രെയിനില്‍ തീയിട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പൊലീസ് പിടിയില്‍. നോയ്ഡ സ്വദേശി ഷാറൂഖ് സെയ്ഫിയെ കണ്ണൂരില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോണിന്റെ ഐഎംഇഎ കോഡില്‍ നിന്ന് ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കി ഇയാള്‍ നോയ്ഡ സ്വദേശിയാണെന്ന് പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഷാറൂഖ് സെയ്ഫി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ മാറ്റാരുടെയെങ്കിലും സഹായമുണ്ടോ, ഭീകര സംഘടനകളുടെയോ സ്വാധീനമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇനി അറിയേണ്ടത്.
അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമായി സ്ഥല പേരുകള്‍ കുറിച്ചിരുന്നു. മലയാളത്തിലുള്ള എഴുത്തുകളൊന്നും ഇല്ല.

തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കിലുണ്ട്. തിരുവനന്തപുരം, കഴക്കൂട്ടം, ചിറയിന്‍കീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബുക്കിലുള്ളത്.
ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവും ഉണ്ടായിരുന്നു. ബാഗില്‍ നിന്ന് ലഭിച്ച ഫോണിലെ നമ്പറുകള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

കെട്ടിട നിര്‍മ്മാണ ജോലിക്കാരനായാണ് ഇയാള്‍ കോഴിക്കോട് പണിയെടുത്തിരുന്നത്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടുള്ള അന്വേഷണത്തിലാണ് പൊലീസിന് പ്രതിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.