തൃശൂർ: ക്രൈസ്തവ അടയാളങ്ങളെയും പ്രതീകങ്ങളെയും അവഹേളിക്കുന്നത് ഒരു തുടർക്കഥയാകുന്നു . ക്രൈസ്തവർ രക്ഷയുടെ അടയാളം ആയി കരുതുന്ന കുരിശിനെ അപമാനിച്ച സംഭവമായിരുന്നു ഈയിടെ നടന്ന അവഹേളനങ്ങളിൽ അവസാനത്തേത് . അതിന്റെ അലയൊലികൾ അവസാനിക്കും മുന്നേ സോഷ്യൽ മീഡിയയിൽ കൂടി, ക്രിസ്‌തുവിന്റെ ചിത്രത്തിൽ ഒരു മലയാള സിനിമ നടന്റെ പടം മോർഫ് ചെയ്ത ചിത്രം പ്രചരിക്കുകയാണ് .
തുടരെ തുടരെ ഉണ്ടാകുന്ന അവഹേളനങ്ങൾ ക്രൈസ്തവ വിശ്വാസികൾക്കിടയിൽ അമർഷവും വേദനയും ജനിപ്പിക്കുന്നു . കന്യാസ്ത്രീയെ അപമാനിച്ച വ്യക്തിക്കെതിരെ കേസെടുക്കുവാൻ കാണിച്ച അമാന്തതയും സർക്കാർ ക്ഷേമപദ്ധതികളിലെ വിവേചനവും അടുത്തകാലത്തായി കേരളത്തിലെങ്ങും ചർച്ചാവിഷയമായിരിക്കുന്നു .
ക്രൈസ്തവർ പരിപാവനമായി കരുതുന്ന കുമ്പസാരം , വിവാഹം , കുർബ്ബാന എന്നിവ മലയാള സിനിമകളിലൂടെ പരിഹാസ്യമായി ചിത്രീകരിക്കുന്നതിൽ വലിയ തോതിലുള്ള ഗൂഢാലോചന നടന്നു എന്ന് സമീപകാല സംഭവങ്ങൾ വിളിച്ചോതുന്നു.
തൃശൂർ അതിരൂപത കെ സി വൈ എം പ്രവർത്തകർ ക്രൈസ്തവ മത വികാരത്തെ വ്രണപ്പെടുത്തുന്ന ഈ പോസ്റ്റിനെതിരെ സൈബർ പോലീസ് സ്റ്റേഷനിൽ ഇന്ന് വൈകുന്നേരം പരാതി നൽകിയിട്ടുണ്ട് . പോലീസ് പരാതി ഫയലിൽ സ്വീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.