കൊച്ചി: കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. ഇതോടെ കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. എന്‍ഐഎ അഡിഷണല്‍ എസ്.പി സുഭാഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കും.
എന്‍ഐഎ ഡല്‍ഹി ആസ്ഥാനത് നിന്നും വിദഗ്ദര്‍ എത്തി സ്‌ഫോടന വസ്തു വിദഗ്ധന്‍ ഡോ. വി.എസ് വസ്വാണിയുടെ നേതൃത്വത്തില്‍ കോഴിക്കോടും കണ്ണൂരും പരിശോധന ആരംഭിച്ചു. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് 2017ലെ കാണ്‍പൂര്‍ സ്‌ഫോടനത്തിന് സമാനമെന്നാണ് എന്‍ഐഎ നിഗമനം. കൂടാതെ ട്രെയിനില്‍ തീയിട്ട അക്രമി കേരളം വിടാനുള്ള സാധ്യതയില്ലെന്നും എന്‍ഐഎ കണക്കു കൂട്ടുന്നു.
കോഴിക്കോട് ട്രെയിന്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി അജിത് കുമാര്‍, ഐജി നീരജ് കുമാര്‍ ഗുപ്ത തുടങ്ങിയവര്‍ എലത്തൂര്‍ റെയില്‍വെ ട്രാക്കിലും പരിസരത്തും പരിശോധന നടത്തി.
അതേസമയം എലത്തൂര്‍ ട്രെയിന്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കുമെന്ന് റെയില്‍വേ പാസ്സഞ്ചേഴ്സ് അമിനിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് പറഞ്ഞു. കൂടുതല്‍ ആര്‍പിഎഫ് ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിക്കും. ജനറല്‍ കമ്പര്‍ട്ട്‌മെന്റില്‍ നിന്നും റിസര്‍വേഷന്‍ കമ്പര്‍ട്ട്‌മെന്റില്‍ പ്രവേശിക്കാനുള്ള പഴുതുകള്‍ അടയ്ക്കും.
റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റി ഈ മാസം 18 ന് യോഗം ചേര്‍ന്ന് കൂടുതല്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കും. എലത്തൂര്‍ സംഭവം അട്ടിമറിയാണെന്നാണെന്ന് സംശയിക്കുന്നു. നേരത്തെയും വടക്കന്‍ മലബാറില്‍ അട്ടിമറി ശ്രമങ്ങള്‍ നടന്നു എന്ന സംശയം ഉണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.