അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റണം; വിദഗ്ധ സമിതി ശുപാര്‍ശ ഹൈക്കോടതിയില്‍

അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റണം; വിദഗ്ധ സമിതി ശുപാര്‍ശ ഹൈക്കോടതിയില്‍

കൊച്ചി: നാട്ടികാര്‍ക്ക് ഭീതി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. പറമ്പിക്കുളത്ത് അരിക്കൊമ്പന് വസിക്കാനുള്ള ആവാസ വ്യവസ്ഥയാണ്. വെള്ളവും ഭക്ഷണവും പറമ്പിക്കുളത്ത് സുലഭമാണെന്നും അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈക്കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് കോടതി ഇന്ന് തന്നെ പരിഗണിക്കും. അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ, പ്രശ്നത്തിന് സമഗ്രമായ പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് ഹൈക്കോടതി വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്.

സമിതി പ്രദേശത്ത് നേരിട്ട് പോയി പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തത്.

അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാനുള്ള ശുപാര്‍ശയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. മദപ്പാടുള്ള ആനയെ പറമ്പിക്കുളം വരെ എങ്ങനെ എത്തിക്കുമെന്ന ചോദ്യമാണ് മുഖ്യമായി കോടതി ഉന്നയിച്ചത്. പറമ്പിക്കുളം എന്തുകൊണ്ട് ശുപാര്‍ശ ചെയ്തെന്നും ചോദിച്ച കോടതി, പെരിയാര്‍ ടൈഗര്‍ റിസര്‍വ് പറ്റില്ലേയെന്നും ആരാഞ്ഞു.

കൂടാതെ അരിക്കൊമ്പനെ പിടികൂടുന്നതും മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുന്നതും അടക്കമുള്ള വിഷയങ്ങള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനിക്കട്ടെയെന്നും കോടതി നിര്‍ദേശിച്ചു. അരിക്കൊമ്പന്‍ മാത്രമല്ല ഭീഷണി. നിലവില്‍ നിരവധി കാട്ടാനകള്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ വിഷയത്തില്‍ സമഗ്രമായ വിലയിരുത്തല്‍ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.