ട്രെയിനിന് തീവെച്ച കേസ്: പ്രതിയെ ഉടന്‍ കേരളത്തിലെത്തിക്കും; സ്ഥിരീകരിച്ച് സംസ്ഥാന പൊലീസ് മേധാവി

ട്രെയിനിന് തീവെച്ച കേസ്: പ്രതിയെ ഉടന്‍ കേരളത്തിലെത്തിക്കും; സ്ഥിരീകരിച്ച് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: എലത്തൂരില്‍ ട്രെയിനിന് തീവെച്ച കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായെന്ന് സ്ഥിരീകരിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്നാണ് പ്രതി പിടിയിലായത്. കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം, കേന്ദ്ര ഏജന്‍സികള്‍, മഹാരാഷ്ട്ര പൊലീസ് എന്നിവയുടെ സംയുക്ത ശ്രമഫലമായാണ് പ്രതിയെ പിടികൂടിയതെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

പ്രത്യേക അന്വേഷണ സംഘത്തോടൊപ്പം കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കേസ് അന്വേഷണത്തില്‍ സഹകരിച്ചിരുന്നു. മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെട്ടിരുന്നു. മഹാരാഷ്ട്ര എടിഎസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെന്ന് സംശയിക്കുന്നയാളെ ഉടന്‍ തന്നെ കേരളത്തിലേക്ക് കൊണ്ടുവരും. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ഡിജിപി പറഞ്ഞു.

ആക്രമണ ലക്ഷ്യം, തീവ്രവാദ ബന്ധം, പ്രതിക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ തുടങ്ങിയ മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ലെന്ന് ഡിജിപി വ്യക്തമാക്കുകയായിരുന്നു.

പ്രതിയെ പിടികൂടിയ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ, ഡിജിപി അനില്‍കാന്ത് മുഖ്യമന്ത്രിയെ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.