സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം: സംസ്ഥാന വ്യാപകമായി ബഹുജന റാലികള്‍; മെയ് 20 ന് ആഹ്‌ളാദ റാലി

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം: സംസ്ഥാന വ്യാപകമായി ബഹുജന റാലികള്‍; മെയ് 20 ന് ആഹ്‌ളാദ റാലി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 25 മുതല്‍ മെയ് 20 വരെ സംസ്ഥാനത്തെ എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും ഭരണ നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ബഹുജന റാലികള്‍ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.

ബഹുജന റാലിയില്‍ എല്‍ഡിഎഫ് നേതാക്കള്‍, മറ്റ് ബഹുജന സംഘടന, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും. മെയ് 20ന് തിരുവനന്തപുരത്ത് സര്‍ക്കാറിന്റെ രണ്ടു വര്‍ഷം പൂര്‍ത്തീകരിക്കുന്ന ദിനത്തില്‍ ആഹ്‌ളാദ റാലിയും സംഘടിപ്പിക്കും.

മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. ഇതിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഏപ്രില്‍ പത്തിനകം ജില്ല കമ്മിറ്റി യോഗങ്ങള്‍ ചേരും. ഏപ്രില്‍ 15നകം എല്ലാ മണ്ഡലം കമ്മിറ്റികളും യോഗം ചേരും. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ക്കൊപ്പം ഭാവിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ സംബന്ധിച്ചും പ്രചാരണം നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.