കൊച്ചി: ഇവാന്‍ വുകുമനോവിച്ചിന്റെ അഭാവത്തില്‍ വരാനിരിക്കുന്ന സൂപ്പര്‍ കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകന്‍ ഫ്രാങ്ക് ഡോവെന്‍ ടീമിന്റെ മുഖ്യ പരിശീലകനാകും.
ഇവാന്‍ വുകുമനോവിച്ചിന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പത്ത് കളികളില്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്രാങ്ക് ഡോവെന്‍ പകരം സ്ഥാനമേറ്റെടുക്കുന്നത്. ബെല്‍ജിയം ദേശീയ ടീമിനും പ്രധാന ക്ലബുകള്‍ക്കും വേണ്ടി കളിച്ചിട്ടുള്ള ഫ്രാങ്കിന് കീഴില്‍ ടീമിന് മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ അടക്കമുള്ള പ്രധാന താരങ്ങളുടെ അഭാവത്തിനിടയിലാണ് ഫ്രാങ്ക് ടീമിന്റെ പലിശീലകനായെത്തുന്നത്. ബെല്‍ജിയം ക്ലബായ വെസ്റ്റര്‍ലോയുടെ സഹ പരിശീലകനായും മുഖ്യ പരിശീലകനായും ഫ്രാങ്ക് ഡോവെന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ബെല്‍ജിയം ക്ലബായ ബീര്‍സ്‌കോട്ടിന്റെ സഹ പരിശീലക സ്ഥാനം വഹിക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്.
കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ ബംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ വാക്കൗട്ട് നടത്തിയതിനാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ചിന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പത്തു മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിക്ക് നാല് കോടി രൂപയും പിഴ ശിക്ഷ വിധിച്ചു.
കളിക്കാരെ തിരിച്ചു വിളിച്ച സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും കോച്ച് വുകോമനോവിച്ചും പരസ്യമായി ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ട് കോടി കൂടിയും വുകോമനോവിച്ച് അഞ്ച് ലക്ഷം കൂടിയും പിഴയടയ്‌ക്കേണ്ടി വരുമെന്നും എ.ഐ.എഫ്.എഫ് അറിയിച്ചിരുന്നു.
ഇതനുസരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയും കോച്ച് ഇവാന്‍ വുകോമനോവിച്ചും കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. പിഴ ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ പോകാനാണ് ക്ലബിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.