ജൂബ: തെക്കന്‍-സുഡാനില്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വേദിയില്‍ പ്രതിഷ്ഠിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപം രൂപകല്‍പ്പന ചെയ്ത കലാകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. അറുപത്തിയൊന്നുകാരനായ എന്‍ജിനീയര്‍ ആന്റണി സുരുര്‍ സെബിറ്റാണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഖാര്‍തും, തെക്കന്‍ സുഡാന്‍ എന്നിവിടങ്ങളിലെ ദേവാലയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വ്യക്തിയായിരുന്നു ആന്റണി.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോംഗോ സുഡാന്‍ അപ്പസ്‌തോലിക സന്ദര്‍ശനത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ അടക്കം ശ്രദ്ധ നേടിയ രൂപമായിരുന്നു സുരുര്‍ ഒരുക്കിയത്. പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വേദിയിലെ ദൈവമാതാവിന്റെ രൂപത്തിന് പുറമേ, സെന്റ് പോള്‍സ് മേജര്‍ സെമിനാരി ഉള്‍പ്പെടെയുള്ള പ്രമുഖ സെമിനാരികളിലെ ശില്‍പ്പങ്ങളും ഇദ്ദേഹം തന്നെയാണ് രൂപകല്‍പ്പന ചെയ്തത്. ആന്റണി ഖാര്‍തും സര്‍വ്വകലാശാലയില്‍ നിന്നുമാണ് ആര്‍ക്കിടെക്ച്വറല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയത്. നാല് ആണ്‍കുട്ടികളും അഞ്ചു പെണ്‍കുട്ടികളും ഉള്‍പ്പെടെ ഒന്‍പതു മക്കളുണ്ട്.
സുരുറിന്റെ കൊലപാതകത്തില്‍ സഭ അനുശോചനം രേഖപ്പെടുത്തി. ആളുകളെ ഒരുമിപ്പിക്കുന്ന കാര്യത്തില്‍ സുരുര്‍ 'സമാധാനത്തിന്റെ ഒരു പ്രതീകമായിരുന്നു'വെന്ന് ജൂബ സഹായ മെത്രാന്‍ സാന്റോ ലാകു പിയോ ഡോഗാലെ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.