ചെറുകിട വ്യാപാരസംരംഭങ്ങള്‍ക്ക് കോർപ്പറേറ്റ് നികുതിയില്‍ ഇളവിന് അപേക്ഷിക്കാം

ചെറുകിട വ്യാപാരസംരംഭങ്ങള്‍ക്ക് കോർപ്പറേറ്റ് നികുതിയില്‍ ഇളവിന് അപേക്ഷിക്കാം

ദുബായ് : ചെറുകിട വ്യാപാര സംരംങ്ങള്‍ക്കും സ്റ്റാർട്ടപ്പുകള്‍ക്കും കോർപ്പറേറ്റ് നികുതിയില്‍ യുഎഇ ഇളവ് നല്‍കും. 2023 ജൂണ്‍ ഒന്നുമുതലാണ് രാജ്യത്ത് കോർപ്പറേറ്റ് നികുതി പ്രാബല്യത്തില്‍ വരുന്നത്. 30 ലക്ഷം ദിർഹമോ അതിൽ താഴെയോ വരുമാനമുള്ള വ്യാപാരസംരംഭങ്ങള്‍ക്കായിരിക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇളവിന് അപേക്ഷിക്കാനാവുക.

വ്യാപാരത്തിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ നികുതി 30 ലക്ഷം ദിർഹം വരുമാന പരിധി കടന്നാല്‍ ഇളവ് ലഭ്യമാകില്ല.2023 ജൂൺ 1 ന് ശേഷം ആരംഭിക്കുന്ന നികുതി കാലയളവുകൾക്ക് 30 ലക്ഷം ദിർഹം വരുമാന പരിധി ബാധകമാകും. യുഎഇയിൽ അംഗീകരിച്ചിട്ടുള്ള ബാധകമായ അക്കൌണ്ടിംഗ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് വരുമാനം നിർണ്ണയിക്കുക.പ്രതിവ‍ർഷം 375,000 ദിർഹത്തിൽ കൂടുതല്‍ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്കാണ് കോർപ്പറേറ്റ് ടാക്സ് ബാധകമാകുക. 9 ശതമാനം നികുതി ഈടാക്കാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.