ജിസിസി രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്നവര്‍ക്ക് കോവിഡ് പരിശോധനയില്‍ ഇളവ്

ജിസിസി രാജ്യങ്ങളില്‍ നിന്ന്  ദുബായിലെത്തുന്നവര്‍ക്ക് കോവിഡ് പരിശോധനയില്‍ ഇളവ്

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്നവര്‍ ഇനി മുന്‍കൂര്‍ കോവിഡ് പിസിആര്‍ പരിശോധന നടത്തേണ്ടതില്ല. ദുബായ് എയപോര്‍ട്ട് കണ്‍ട്രോള്‍ സെന്ററാണ് ഇക്കാര്യമറിയിച്ചത്. എന്നാല്‍ ദുബൈയിലെത്തിയ ശേഷം ഇവര്‍ കോവിഡ് പരിശോധന നടത്തണം.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലും എത്തുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളില്‍ പഴയ രീതി തന്നെ തുടരും.

സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെത്തുന്നവര്‍ക്ക് ദുബായില്‍ എത്തിയ ശേഷം കോവിഡ് പരിശോധന നടത്താം. താമസ വിസയുള്ളവര്‍ക്കും ഈ സൗകര്യം ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.