നാളെ മുതല്‍ പ്രകൃതി വാതക വില നിര്‍ണയത്തിന് പുതിയ സംവിധാനം: ഗ്യാസ് വില കുറഞ്ഞേക്കും

നാളെ മുതല്‍ പ്രകൃതി വാതക വില നിര്‍ണയത്തിന് പുതിയ സംവിധാനം: ഗ്യാസ് വില കുറഞ്ഞേക്കും


ന്യൂഡല്‍ഹി: പ്രകൃതി വാതക വില നിര്‍ണയത്തിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇതോടെ രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി ഗ്യാസ് വില തീരുമാനിക്കും.

രാജ്യാന്തര തലത്തിലുള്ള പ്രകൃതി വാതക വിലയ്ക്ക് ആനുപാതികമായിട്ടാണ് ഇന്ത്യയില്‍ പ്രകൃതി വാതക വില നിര്‍ണയിച്ചിരുന്നത്. അതിന് പകരം സിഎന്‍ജിയുടെയും പിഎന്‍ജിയുടെയും വില ഇനി നിര്‍ണയിക്കുക ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് ആനുപാതികമായിട്ടായിരിക്കും. കൂടാതെ പ്രതിമാസം വില നിര്‍ണയിക്കാനും തീരുമാനിച്ചു. ആറ് മാസത്തിലൊരിക്കല്‍ വില നിര്‍ണയിക്കലായിരുന്നു നിലവിലെ രീതി.

പ്രകൃതി വാതക വിലയ്ക്ക് അടിസ്ഥനവിലയും പരാമവധി വിലയും നിശ്ചയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാല് ഡോളറായിരിക്കും അടിസ്ഥാന വില. ആറര ഡോളറായിരിക്കും പരമാവധി വില.

ഇത് കാര്‍ഷിക, ഗാര്‍ഹിക, വാണിജ്യ മേഖലയില്‍ ഏറെ ഗുണകരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. നാളെ മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.