ട്വിറ്ററില്‍ ചരിത്രം സൃഷ്ടിച്ച് കാരവാന് മുകളില്‍ നിന്നും വിജയ് പകര്‍ത്തിയ മാസ്റ്റര്‍ സെല്‍ഫി

ട്വിറ്ററില്‍ ചരിത്രം സൃഷ്ടിച്ച് കാരവാന് മുകളില്‍ നിന്നും വിജയ് പകര്‍ത്തിയ മാസ്റ്റര്‍ സെല്‍ഫി

നിരവധി ആരാധകരുള്ള ചലച്ചിത്രതാരമാണ് വിജയ്. താരം പകര്‍ത്തിയ ഒരു സെല്‍ഫി ചിത്രമാണ് ഈ വര്‍ഷം ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ റീട്വീറ്റ് ചെയ്ത സെലിബ്രിറ്റി പോസ്റ്റ്. അതായത് വിജയ് കാരാവാന് മുകളില്‍ നിന്നും പകര്‍ത്തിയ മാസ്റ്റര്‍ സെല്‍ഫി. 2020- ഫെബ്രുവരിയിലാണ് ഈ സെല്‍ഫി ചിത്രം വിജയ് ട്വീറ്റ് ചെയ്തത്.

രണ്ട് ലക്ഷത്തിലേറെ പേരാണ് ഈ സെല്‍ഫി ചിത്രം റീട്വീറ്റ് ചെയ്തത്. നാല് ലക്ഷത്തോളം ആളുകല്‍ ചിത്രം ലൈക്കും ചെയ്തിരുന്നു. വിജയ് കേന്ദ്ര കഥാപാത്രമായെത്തുന്ന മാസ്റ്റര്‍ എന്ന സിനിമയുടെ നെയ്വേലി ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയതായിരുന്നു ഈ ചിത്രം. തന്നെ കാണാന്‍ വന്ന ആരാധകരെ കൈവീശി അഭിവാദ്യം ചെയ്ത ശേഷം കാരവാന് മുകളില്‍ നിന്നും അവര്‍ക്കൊപ്പം ഒരു സെല്‍ഫി ചിത്രം പകര്‍ത്തുകയായിരുന്നു വിജയ്.

നെയ്വേലിക്കാര്‍ക്ക് നന്ദി എന്നു കുറിച്ചുകൊണ്ടാണ് താരം ചിത്രം ട്വീറ്റ് ചെയ്തത്. വിജയ്-യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയ സമയത്തായിരുന്നു മാസ്റ്ററിന്റെ ചിത്രീകരണം നടന്നതും. ചോദ്യം ചെയ്യല്‍ വലിയ വാര്‍ത്തയാകുകയും ചെയ്തു.

അതേസമയം വിജയ് കേന്ദ്ര കഥാപാത്രമായെത്തുന്ന മാസ്റ്റര്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തീയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ കൈദി എന്ന ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും മാസ്റ്ററിനുണ്ട്.

വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നുണ്ട്. ഇത് ആദ്യമായാണ് വിജയ്-യും വിജയ് സേതുപതിയും സിനിമയില്‍ ഒരുമിച്ചെത്തുന്നതും. വിദ്യാഭ്യാസ രംഗത്തെ അവിമതിയാണ് ചിത്രത്തിന്റെ പ്രമേയം. കോളജ് പ്രൊഫസറായാണ് ചിത്രത്തില്‍ വിജയ് എത്തുന്നത് എന്നും ചില സൂചനകള്‍ പുറത്തുവന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.