ബീജിങ്: തായ് വാനെ വളഞ്ഞ് ചൈനയുടെ യുദ്ധക്കപ്പലുകളും ഫൈറ്റര്‍ ജെറ്റുകളും. ഇന്നലെ ആരംഭിച്ച സൈനികാഭ്യാസങ്ങള്‍ മൂന്ന് ദിവസം തുടരും.
തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്‍ യു.എസ് പ്രതിനിധി സഭ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി കാലിഫോര്‍ണിയയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തായ്വാന്‍ കടലിടുക്കില്‍ ചൈന വന്‍തോതിലുള്ള സൈനികാഭ്യാസം ആരംഭിച്ചിരിക്കുന്നത്.
യുദ്ധക്കപ്പലുകള്‍, ലോങ് റേഞ്ച് റോക്കറ്റ് ആള്‍ട്ടെറി, നേവല്‍ ഡിസ്ട്രോയേഴ്‌സ്, മിസൈല്‍ ബോട്ടുകള്‍, ഫൈറ്റര്‍ ജെറ്റുകള്‍, ബോംബര്‍ വിമാനങ്ങള്‍ എന്നിവയുമാണ് ചൈനീസ് സേനയുടെ അഭ്യാസം. ഇന്നലെ ചൈനയുടെ ഒമ്പത് യുദ്ധക്കപ്പലുകളും 71 യുദ്ധ വിമാനങ്ങളും തായ് വാന്‍ കടലിടുക്കിലെ വിഭജന രേഖ കടന്നതായി തായ് വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചൈനീസ് ആക്രമണം ഉണ്ടാവുകയാണെങ്കില്‍ പ്രതിരോധിക്കാനായി തായ് വാനും സജ്ജമായിട്ടുണ്ട്. മിസൈല്‍ ലോഞ്ചറുകളും ഫൈറ്റര്‍ ജെറ്റുകളും സജ്ജമാക്കുന്ന സൈനികരുടെ വീഡിയോ തായ് സേന പുറത്തുവിട്ടു.
സൈനികാഭ്യാസത്തില്‍ 'ലൈവ് ഫയറിങ്' ഉണ്ടായിരിക്കുമെന്നാണ് ചൈനീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തായ് വാനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന തുറമുഖമായ ഫുജിയന്‍ പ്രവിശ്യയില്‍ നിന്നായിരിക്കും വെടിവെപ്പ് നടത്തുക.
അമേരിക്കന്‍ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി തായ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയതില്‍ അതൃപ്തി അറിയിച്ച ചൈന ശക്തമായ പ്രതികരണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സ്വയം ഭരണാധികാരമുള്ള ദ്വീപായ തായ് വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കാണുന്നത്. തായ് വാന്റെ സ്വാതന്ത്ര്യ നീക്കത്തെ എതിര്‍ക്കുന്ന ചൈന ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ തായ് വാനെ പിടിച്ചെടുക്കാന്‍ മടിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.