വെസ്റ്റ് ബാങ്ക്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായി. അതിനിടെ അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പതിനായിരത്തിലേറെ പേര്‍ പങ്കെടുത്ത മാര്‍ച്ച് നടത്തി.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ നബ്‌ലുസിലെ ഉപേക്ഷിക്കപ്പെട്ട അനധികൃത ഔട്ട്‌പോസ്റ്റ് നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ടും കുടിയേറ്റക്കാര്‍ക്കെതിരായ അക്രമം വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചുമായിരുന്നു മാര്‍ച്ച്. 2000 ത്തിന് ശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷ സാഹചര്യമാണ് ഇപ്പോള്‍ ഇവിടെയുള്ളത്.
അല്‍ അഖ്‌സ പള്ളിയിലെ സംഘര്‍ഷത്തിന് അഞ്ച് ദിവസമായിട്ടും അയവ് വന്നിട്ടില്ല. മേഖലയിലുണ്ടായ വിവിധ സംഘര്‍ഷങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 19 ഇസ്രയേലുകാരും 92 പലസ്തീന്‍കാരും കൊല്ലപ്പെട്ടു.
വലതുപക്ഷ കക്ഷി നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ബെന്‍ ഗാവിര്‍, ധനമന്ത്രി ബെസലെല്‍ സ്‌മോട്രിച്ച്, മതകാര്യ മന്ത്രി മിഖായേല്‍ മാല്‍ചിയാലി തുടങ്ങി 20 ലേറെ മന്ത്രിമാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സയണിസ്റ്റ് സമൂഹത്തിലെ പുരോഹിതന്മാരും സംഘടന നേതാക്കളും സംബന്ധിച്ചു.
തീവ്രവാദത്തിന് മുന്നില്‍ കീഴടങ്ങില്ലെന്നും ജൂത സമൂഹം കരുത്തരാണെന്ന് പറയാനാണ് തങ്ങള്‍ ഇവിടെയെത്തിയതെന്നും മന്ത്രി ബെന്‍ ഗാവിര്‍ പഞ്ഞു. വെസ്റ്റ് ബാങ്കില്‍ കുടിയേറ്റം വ്യാപിപ്പിക്കുമെന്നും അദേഹം വ്യക്തമാക്കി.
അതേസമയം വെള്ളിയാഴ്ച നടന്ന വെടിവയ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടിഷ് ഇസ്രയേല്‍ വനിത ലൂസി ഡീ(45) മരണത്തിന് കീഴടങ്ങി. ലൂസിയുടെ മക്കളായ റിനയും (15) മയയും (20) സംഭവ ദിവസം തന്നെ മരിച്ചിരുന്നു.
മൂവരും വെള്ളിയാഴ്ച വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്വരയില്‍ വാഹനത്തില്‍ പോകുമ്പോള്‍ പലസ്തീന്‍കാരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വടക്കന്‍ ലണ്ടനില്‍ ജൂത പുരോഹിതനായിരുന്ന ഭര്‍ത്താവ് ലിയോ ഡീക്കൊപ്പം ഒമ്പത് വര്‍ഷം മുന്‍പാണ് ലൂസി വെസ്റ്റ്ബാങ്കില്‍ താമസത്തിനെത്തിയത്.
അതിനിടെ അഖാബീത് ജാബിര്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ സേനയുടെ വെടിയേറ്റ് 15 വയസുള്ള മുഹമ്മദ് ഫായിസ് ബല്‍ഹാന്‍ എന്ന പലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.