ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിത വധുക്കളാകാന്‍ ചൈനയിലേക്ക് കടത്തുന്നു; പാകിസ്ഥാനെതിരെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെ  നിര്‍ബന്ധിത വധുക്കളാകാന്‍ ചൈനയിലേക്ക് കടത്തുന്നു; പാകിസ്ഥാനെതിരെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: പാകിസ്ഥാനില്‍ നിന്നും ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെ തിരഞ്ഞു പിടിച്ച് ചൈനയിലേക്ക് അയക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന ഓഫീസിന്റെ യുഎസ് അംബാസഡര്‍ സാമുവല്‍ ഡി ബ്രൗണ്‍ ബാക്കാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടിരിക്കുന്നത്.

ചൈനീസ് പുരുഷന്മാര്‍ക്ക് നിര്‍ബന്ധിത വധുക്കളായി കാഴ്ചവയ്ക്കാനാണ് ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെ പാകിസ്ഥാനില്‍ നിന്നും കൊണ്ടു പോകുന്നത്. സമൂഹത്തില്‍ വേണ്ടത്ര പിന്തുണ ലഭിക്കാത്തത് ഇവരെ കൂടുതല്‍ ദുര്‍ബലരാക്കുന്നുണ്ട്. ഇത്തരത്തില്‍ ചൈനയിലേക്ക് കടത്തപ്പെട്ട പാകിസ്ഥാനിലെ ന്യൂന പക്ഷത്തില്‍പ്പെട്ട 629 പെണ്‍കുട്ടികളെ കുറിച്ച് കഴിഞ്ഞ വര്‍ഷം ഒരു അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനീസ് യുവാക്കളുടെ ഇംഗിതത്തിന് വിധേയരായി നിര്‍ബന്ധിത വധുക്കളായി ഇവരെ ചൂഷണം ചെയ്യുമെന്നും അതിനു ശേഷം വേശ്യാ വൃത്തിക്ക് പ്രേരിപ്പിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഹിന്ദു കുടുംബങ്ങളേക്കാള്‍ പാകിസ്ഥാനിലെ ദരിദ്രരായ ക്രിസ്ത്യന്‍ ജനതയെയാണ് കടത്തുകാര്‍ ലക്ഷ്യമിടുന്നത്. ചൈനീസ് പുരുഷന്മാരുമായി വിവാഹം കഴിക്കാന്‍ വീട്ടുകാരെ പ്രലോഭിപ്പിക്കുകയും ഇതിനായി പണം ഓഫര്‍ ചെയ്യുകയും ചെയ്യും. അധികാരികള്‍ കണ്ണടയ്ക്കുന്നതിനാല്‍ വിവാഹത്തിന്റെ മറവിലെ മാംസ വ്യാപാരം പാകിസ്ഥാനില്‍ വര്‍ദ്ധിക്കുകയാണ്.

പാകിസ്ഥാനിലെ ന്യൂന പക്ഷമായ ക്രിസ്ത്യന്‍, ഹിന്ദു മത വിഭാഗങ്ങള്‍ക്ക് കടുത്ത അവഗണനയും പീഡനങ്ങളും നേരിടുന്നതായുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിട്ടുണ്ട്. നിര്‍ബന്ധിച്ച് മതം മാറ്റുന്നതിനായി തട്ടിക്കൊണ്ട് പോയി യുവതികളെ വിവാഹം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് പാകിസ്ഥാനില്‍ ഉണ്ടായിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.