കാബൂള്‍: ഭക്ഷണ ശാലകളിലെത്തി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും സ്ത്രീകളേയും കുടുംബങ്ങളേയും വിലക്കി അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം. അഫ്ഗാനിലെ ഹെറാത്ത് പ്രവിശ്യയിലാണ് താലിബാന്റെ പുതിയ നിയന്ത്രണം.
തുറന്ന ഭക്ഷണ ശാലകള്‍ക്ക് മാത്രമാണ് നിയന്ത്രണമുള്ളത്. മത പണ്ഡിതന്മാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഹെറാത്തിലെ ഭക്ഷണ ശാലകളില്‍ മാത്രമായിരിക്കും നിയന്ത്രണം ഉണ്ടാകുകയെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ശരിയല്ലെന്നും അതിനാല്‍ ഹെറാത്തില്‍ ഈ നിയന്ത്രണം അത്യാവശ്യമാണെന്നും ഇസ്ലാമിക മത പണ്ഡിതന്മാരുടെ നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ടാണ് തീരുമാനമെന്നും താലിബാന്‍ അറിയിച്ചു.
താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറിയ ശേഷം സ്ത്രീകളെ പൊതുസ്ഥലങ്ങളില്‍ നിന്ന് വിലക്കി നിരവധി ഉത്തരവുകളിറക്കിയിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുകയും കോളജുകളില്‍ പോകാതെ വിലക്കുകയും ചെയ്തിരുന്നു. കൂടാതെ ഇസ്ലാമിക വസ്ത്ര ധാരണം നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.