കാരുണ്യമൊഴുകിയത് 10.2 കോടിയിലേറെ നിർധനരിലേക്ക്

കാരുണ്യമൊഴുകിയത് 10.2 കോടിയിലേറെ നിർധനരിലേക്ക്

ദുബായ് :യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ രക്ഷാക‍ർത്വത്തില്‍ പ്രവർത്തിക്കുന്ന മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് വഴി സഹായം ലഭിച്ചത് 10.2 കോടിയിലേറെ നിർധനർക്ക്. 100 രാജ്യങ്ങളില്‍ നിന്നുളളവർക്ക് 140 കോടി ദിർഹത്തിന്‍റെ ( ഏകദേശം 3129 കോടിയിലേറെ ഇന്ത്യന്‍ രൂപ) സഹായമാണ് ലഭിച്ചിട്ടുളളത്.

2022 ലെ കണക്കാണിത്. 1.5 ലക്ഷം വോളണ്ടിയർമാരാണ് കാരുണ്യപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.2021ൽ 1.1 കോടി ആളുകൾക്കും സഹായം എത്തിച്ചിരുന്നു.ഷെയ്ഖ് മുഹമ്മദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോടിക്കണക്കിന് ആളുകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നതിന് തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഭാഗമായി യുഎഇ മാനുഷിക പങ്ക് നിർവ്വഹിക്കുന്നത് തുടരുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

റമദാനില്‍ നടക്കുന്ന വണ്‍ബില്ല്യണ്‍മീല്‍സ് പദ്ധതിയും പുരോഗമിക്കുകയാണ്. ലോകത്തിന്‍റെ നാനാതുറകളില്‍ നിന്നും വണ്‍ബില്ല്യണ്‍മീല്‍സ് പദ്ധതിയിലേക്ക് സഹായമൊഴുകുകയാണ്. പദ്ധതി പ്രഖ്യാപിച്ച് 15 ദിവസത്തിനകം 51.4 കോടി ദിർഹം സമാഹരിച്ചുകഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.