'പ്രതിപക്ഷ ഐക്യം നിര്‍ണായകം': രാഹുല്‍ ഗാന്ധി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി

'പ്രതിപക്ഷ ഐക്യം നിര്‍ണായകം': രാഹുല്‍ ഗാന്ധി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്, ജനതാദള്‍ (യുണൈറ്റഡ്), രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) എന്നിവയുടെ ഉന്നത നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു.

യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍, ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷയുമായ തേജസ്വി യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ജെ.ഡി.യു അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിങ്, ആര്‍.ജെ.ഡിയുടെ രാജ്യസഭാ എം.പി മനോജ് കുമാര്‍ ഝാ, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഇന്നത്തെ യോഗത്തെ ചരിത്രപരമായി യോഗം എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശേഷിപ്പിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ കക്ഷികളെയും ഒന്നിപ്പിക്കലാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ ഐക്യത്തിനുള്ള നിര്‍ണായകമായ ചുവടുവെപ്പാണിതെന്ന് രാഗുല്‍ ഗാന്ധിയും പരഞ്ഞു. ഇത് ഒരു പ്രക്രിയ ആണെന്നും രാജ്യത്തിനു വേണ്ടിയുള്ള പ്രതിപക്ഷ ലക്ഷ്യം ഇതിലൂടെ ഉരുത്തിരിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തി ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവുമായി കൂടിക്കാഴ്ച നത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.