കാര്‍ഷിക ബില്‍ കര്‍ഷകരെ അപമാനിക്കാന്‍: രാഷ്ട്രപതിയെ കണ്ട് രാഹുല്‍ ഗാന്ധി

കാര്‍ഷിക ബില്‍ കര്‍ഷകരെ അപമാനിക്കാന്‍:  രാഷ്ട്രപതിയെ കണ്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കെതിരായ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, എന്‍.സി.പി നേതാവ് ശരദ് പവാര്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കണ്ടു. കേന്ദ്ര സര്‍ക്കാര്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് നിയമങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും ഈ നിയമം റദ്ദാക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായും രാഹുല്‍ ഗാന്ധി അറിയിച്ചു.

കര്‍ഷകരോടും പ്രതിപക്ഷ നേതാക്കളോടും അഭിപ്രായം ചോദിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്‍ കൊണ്ടുവന്നതെന്നും ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും വ്യക്തമാക്കിയ രാഹുല്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതിലൂടെയുള്ള കേന്ദ്രത്തിന്റെ അജണ്ട കാര്‍ഷിക സംവിധാനങ്ങള്‍ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ ഏല്‍പ്പിക്കുകയെന്നതാണെന്നും ആരോപിച്ചു.

ഈ ബില്ലുകള്‍ കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി പറയുന്നു.എങ്കില്‍ പിന്നെ എന്തിനാണ് കര്‍ഷകര്‍ സര്‍ക്കാരിനെതിരെ തെരുവുകളിലിറങ്ങുന്നത്? മൂന്ന് കാര്‍ഷിക ബില്ലുകളുടെ യഥാര്‍ത്ഥ അജണ്ട ഇന്ത്യയുടെ കാര്‍ഷിക സമ്പ്രദായം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ക്ക് കൈമാറുക എന്നതാണ്. കര്‍ഷകര്‍ക്ക് ഇത് നന്നായി അറിയാം. ഈ ബില്ലുകള്‍ പിന്‍വലിക്കുന്നത് വരെ ഇന്ത്യയിലെ കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്‍മാറില്ലന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.