യുഎഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു

യുഎഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു

ദുബായ് :യുഎഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയമാണ് അവധിദിനങ്ങള്‍ സംബന്ധിച്ചുളള പ്രഖ്യാപനം നടത്തിയത്. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് അവധി.

ഈദ് അവധി തുടങ്ങുന്ന റമദാന്‍ 29 , ഏപ്രില്‍ 20 വ്യാഴാഴ്ചയാണ്. മാസപ്പിറവി കണ്ടില്ലെങ്കില്‍ ഏപ്രില്‍ 21, റമദാന്‍ 30 പൂർത്തിയാക്കി ഏപ്രില്‍ 22 നായിരിക്കും ചെറിയ പെരുന്നാള്‍. അങ്ങനെയെങ്കില്‍ ഏപ്രില്‍ 20,21,22,23,24 ദിവസങ്ങളില്‍ അവധി ലഭിക്കും. ഏപ്രില്‍ 20 വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമാവുകയാണെങ്കില്‍ ഏപ്രില്‍ 21 നായിരിക്കും ചെറിയ പെരുന്നാള്‍. അങ്ങനെയെങ്കില്‍ ഏപ്രില്‍ 20,21,22,23 തിയതികളിലാണ് അവധി ലഭിക്കുക. ഇത്തവണ റമദാന്‍ 29 ദിവസമാകുമെന്നാണ് ജ്യോതി ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.