കാബിനറ്റില്‍ ലിംഗ സമത്വം 10:10 ; ചരിത്രം കുറിച്ച് ന്യൂസിലന്‍ഡ്: മികച്ച നാഴികക്കല്ലെന്ന് ക്രിസ് ഹിപ്കിന്‍സ്

കാബിനറ്റില്‍ ലിംഗ സമത്വം 10:10 ; ചരിത്രം കുറിച്ച് ന്യൂസിലന്‍ഡ്: മികച്ച നാഴികക്കല്ലെന്ന് ക്രിസ് ഹിപ്കിന്‍സ്

വെല്ലിങ്ടണ്‍: ക്യാബിനറ്റിലെ സ്ത്രീ, പുരുഷ അനുപാതത്തില്‍ തുല്യത വരുത്തി ചരിത്രം കുറിച്ച് ന്യൂസിലന്‍ഡ്. മാവോരി വംശജയായ നോര്‍ത്ത്ലാന്‍ഡ് എംപി വില്ലോ ജീന്‍ പ്രൈം കാബിനറ്റ് മന്ത്രിയായതോടെ ന്യൂസിസലന്‍ഡ് കാബിനറ്റിലെ സ്ത്രി, പുരുഷ അംഗങ്ങള്‍ പത്ത് വീതമായി.

മാവോരി വംശജരായ ആറ് മന്ത്രിമാരാണ് ന്യൂസിലന്‍ഡ് കാബിനറ്റിലുള്ളത്. ഇതും രാജ്യത്തിന്റെ ചരിത്രത്തിലെ റെക്കാഡാണ്. കാബിനറ്റിന് പുറത്തുള്ള മന്ത്രിമാരെ കൂടി കൂട്ടിയാല്‍ പുരുഷന്‍മാരെക്കാള്‍ വനിതാ മന്ത്രിമാരാണ് കൂടുതല്‍. 2020 ലെ പൊതുതിരഞ്ഞെടുപ്പില്‍ 120 അംഗ ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക് 58 സ്ത്രീകള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

രാജ്യം കൈവരിച്ച ഏറ്റവും മികച്ച നാഴികക്കല്ലാണിതെന്ന് കാബിനറ്റിലെ സ്ത്രീ, പുരുഷ അംഗങ്ങളുടെ എണ്ണത്തില്‍ തുല്യത വരുത്തിയതിനെക്കുറിച്ച് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് പ്രതികരിച്ചു. കഴിഞ്ഞ ജനുവരിയില്‍ ഹിപ്കിന്‍സ് അധികാരത്തില്‍ വന്നതിന് ശേഷം മൂന്ന് വനിതകളെയാണ് സര്‍ക്കാരിന്റെ ഉയര്‍ന്ന പദവികളിലേക്ക് ഉയര്‍ത്തിയത്.

വെല്ലിങ്ടണില്‍ നിന്നുള്ള ജിന്നി ആന്‍ഡേഴ്‌സണ്‍, ബാര്‍ബറ എഡ്‌മോണ്‍ഡ്‌സ് എന്നിവര്‍ക്ക് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് ക്യാബിനറ്റ് പദവി നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.