ശ്രീലങ്കന്‍ കര്‍ഷകര്‍ക്ക് ശല്യം; ടോഖ് മകാക്കു കുരങ്ങുങ്ങളെ ചൈനയ്ക്ക് നല്‍കും

ശ്രീലങ്കന്‍ കര്‍ഷകര്‍ക്ക് ശല്യം; ടോഖ് മകാക്കു കുരങ്ങുങ്ങളെ ചൈനയ്ക്ക് നല്‍കും

* കുരങ്ങന്മാരെ നാടു കടത്തി കര്‍ഷകര്‍ക്ക് തുണയേകി ശ്രീലങ്ക

കൊളംബോ : ശ്രീലങ്കയില്‍ ടോഖ് മകാക്കുകളുടെ വര്‍ദ്ധനവ് 30 ലക്ഷം കടന്നതിനാല്‍ രാജ്യത്തെ കൃഷിക്ക് ഭീഷണിയായതിനാലും ഇവയെ നാടുകടത്തുന്നു. ശ്രീലങ്കയില്‍ നിന്ന് നാടുകടത്തുന്ന ഇവര്‍ ചൈനയ്ക്ക് ഗുണകരമാവും എന്നാണ് വിശ്വസിക്കുന്നത്.

ചൈനയിലേക്ക് ഒരു ലക്ഷം ടോഖ് മകാക്കുകളെ കയറ്റുമതി ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ചൈനയിലെ ആയിരം മൃഗശാലകളിലേക്കാണ് ഈ ഇനത്തില്‍പ്പെട്ട കുരങ്ങുകളെ വേണമെന്ന് ശ്രീലങ്കയോട് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയും കര്‍ഷകര്‍ക്ക് കടുത്ത നാശനഷ്ടം വരുത്തുന്നു എന്നുള്ളതുകൊണ്ടുമാണ് ഇത്തരം ഒരു നടപടിയിലേക്ക് ശ്രീലങ്ക നീങ്ങുന്നത്.

ശ്രീലങ്കന്‍ കൃഷി മന്ത്രി മഹിന്ദ അമരവീരയുടെ ആഭിമുഖ്യത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കുരങ്ങുകളുടെ മാറ്റുന്നതു സംബന്ധിച്ച് സമിതി രൂപീകരിച്ച് നിയമപരമായ കാര്യങ്ങളും തീരുമാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.