കൊച്ചി: മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ വരുന്ന 'മലൈക്കോട്ടൈ വാലിബന്‍'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കിയ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണിത്.
കൈകളില്‍ വടവുമായി അലറി വിളിക്കുന്നതാണ് ഫസ്റ്റ് ലുക്കിലെ നായകന്റെ വേഷം. 'ലിജോ സൃഷ്ടിച്ച ലോകത്തിലേക്ക് ഒരു ഒളിഞ്ഞുനോട്ടം നടത്താന്‍ തയ്യാറാകൂ', എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്.
ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടിനു പാപ്പച്ചന്‍ സഹസംവിധായകനും മധു നീലകണ്ഠന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പി.എസ്. റഫീഖും സംഗീതം പ്രശാന്ത് പിള്ളയുമാണ് നല്‍കിയിരിക്കുന്നത്.
ചിത്രത്തിന്റെ ലൊക്കേഷന്‍ ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസാണ്. സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, ബംഗാളി താരം കഥ നന്ദി എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ അഭിനേതാക്കള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.