ദുബായ്:ദുബായ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് അഞ്ചാഴ്ച അടച്ചിടും.അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 17 മുതല്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.
സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് ബദല്‍ റോഡുകളിലേക്ക് ഗതാഗതം തിരിച്ചുവിടും.അൽ മക്തൂം പാലം, ഇൻഫിനിറ്റി പാലം, അൽ ഗർഹൂദ് പാലം എന്നിവയിലൂടെയാണ് ഗതാഗതം വഴി തിരിച്ചുവിടുന്നത്.ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ പ്രധാന റോഡുകൾക്ക് പുറമെ അൽ ഇത്തിഹാദ് സ്ട്രീറ്റിൽ നിന്നുളള യാത്രാക്കാർക്കായി അൽ മംസാർ സ്ട്രീറ്റിന്‍റെ എക്സിറ്റ് തുറക്കും.
ഷാർജയിൽ നിന്ന് അൽ ഇത്തിഹാദ് സ്ട്രീറ്റിലേക്കുളള ഗതാഗതത്തിന് അല്‍മംമസാർ എക്സിറ്റ് തുറന്നുകൊടുക്കും. (നേരത്തെ ഇത് ബസുകള്‍ക്കും ടാക്സികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു)
ദേരയില്‍ നിന്ന് അല്‍ ഖലീജ് സ്ട്രീറ്റ് വഴി ബർദുബായിലെത്തുന്നവർക്ക് ഇന്‍ഫിനിറ്റി ബ്രിഡ്ജ് ഉപയോഗിക്കാം.
ഷാർജയില്‍ നിന്ന് അല്‍ ഇത്തിഹാദ് വഴി ബർദുബായിലെത്തുന്നവർക്ക് ഇന്‍ഫിനിറ്റി ബ്രിഡ്ജ് ഉപയോഗപ്പെടുത്താം, അല്‍ ഖർഹൂദ് ബ്രിഡ്ജ്, അല്‍ മക്തൂം ബ്രിഡ്ജിലൂടെയുമെത്താം
ബർദുബായില്‍ നിന്ന് ദേരയിലേക്ക് ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റ് വഴിയെത്തുന്നവർക്ക് മക്തൂം അല്ലെങ്കില്‍ ഇന്‍ഫിനിറ്റി ബ്രിഡ്ജ് ഉപയോഗിക്കാം.
ഷെയ്ഖ് സായിദ് റോഡിലൂടെ ബർദുബായില്‍ നിന്ന് ദേരയിലേക്ക് വരുന്നവർക്ക് അല്‍ ഗർഹൂദ് ബ്രിഡ്ജ്, അല്‍ മക്തൂം ബ്രിഡ്ജ്, ഇന്‍ഫിനിറ്റി ബ്രിഡ്ജ്, ബിസിനസ് ബെ ക്രോസിംഗ് ഉപയോഗപ്പെടുത്താം.
ബർദുബായില്‍ നിന്നും ദേരയിലേക്ക് ഊദ് മേത്തവഴിയെത്തുന്നവർക്ക് അല്‍ മക്തൂം ബ്രിഡ്ജും അല്‍ ഗർഹൂദ് ബ്രിഡ്ജും ഉപയോഗപ്പെടുത്താം.
ബർദുബായില്‍ നിന്നും ദേരയിലേക്ക് അല്‍ റിയാദ് സ്ട്രീറ്റിലൂടെയെത്തുന്നവർക്ക് അല്‍ മക്തൂം ബ്രിഡ്ജ് ഉപയോഗപ്പെടുത്താം.
ബർ ദുബായ്‌ക്കും ദേരയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ പ്രധാന റോഡുകളും ഉപയോഗിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.