കര്‍ണാടകയില്‍ മത്സരിക്കാന്‍ എന്‍സിപിയും; ലക്ഷ്യം ദേശീയ പദവി തിരിച്ച് പിടിക്കാന്‍: കോണ്‍ഗ്രസിന് തിരിച്ചടിയാകും

കര്‍ണാടകയില്‍ മത്സരിക്കാന്‍ എന്‍സിപിയും; ലക്ഷ്യം ദേശീയ പദവി തിരിച്ച് പിടിക്കാന്‍: കോണ്‍ഗ്രസിന് തിരിച്ചടിയാകും

ബംഗളൂരൂ: പ്രതിപക്ഷ ഐക്യത്തിന് കൈകോര്‍ത്തതിന് പിന്നാലെ കോണ്‍ഗ്രസിനെ വെട്ടിലാക്കി എന്‍സിപിയും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങുന്നു. പ്രതിപക്ഷ ഐക്യത്തിനുവേണ്ടി കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് ശരദ് പവാര്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കര്‍ണാടകയില്‍ വിരുദ്ധ നീക്കം നടത്തിയത്. 40-45 സീറ്റുകളില്‍ മത്സരിക്കാനാണ് എന്‍സിപിയുടെ നീക്കം. 

നഷ്ടപ്പെട്ട ദേശീയ പാര്‍ട്ടി പദവി വീണ്ടെടുക്കേണ്ടതുണ്ടെന്നും അതിനാണ് മത്സര രംഗത്തിറങ്ങുന്നതെന്നും മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട ദേശീയ പാര്‍ട്ടികളുടെ പട്ടികയില്‍നിന്ന് എന്‍സിപി പുറത്തായിരുന്നു. മണിപ്പുര്‍, ഗോവ, മേഘാലയ എന്നിവിടങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവിയും നഷ്ടമായി. എന്‍സിപിയുടെ ചിഹ്നമായ അലാം ക്ലോക്ക് ചിഹ്നത്തില്‍ തന്നെയായിരിക്കും കര്‍ണാടകയില്‍ മത്സരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.