തിരുവനന്തപുരം: ദേശീയത വിറ്റ് കാശാക്കുന്നവരാണ് ബിജെപിക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണു ഗോപാല്‍. ബിജെപിയുടെ സഭാ സ്‌നേഹം തിരഞ്ഞെടുപ്പ് ജയിക്കാനാണ്. ആട്ടിന്‍ തോലണിഞ്ഞും ബിജെപി വരും. ജമ്മു ഗവര്‍ണര്‍ വിസ്‌ഫോടകാത്മകമായ ഒരു കാര്യം പറഞ്ഞാല്‍ അത് ചര്‍ച്ചയാകാത്തത് എന്ത് കൊണ്ടാണെന്നും വേണു ഗോപാല്‍ ചോദിച്ചു.
സത്പാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ ഗൗരവമല്ലേയെന്നും പുല്‍വാമയില്‍ പ്രധാനമന്ത്രി ആരോപണ നിഴലിലാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. നാട് കാണുന്ന ഏറ്റവും വലിയ കാപട്യമാണ് ബിജെപിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നീക്കം.
ഒരു തീവണ്ടി വന്നതാണോ രാജ്യത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. മതപുരോഹിതന്മാര്‍ അവരുടെ അഭിപ്രായം പറയട്ടെ. ബിഷപ്പുമാരെ തെറി വിളിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഇ.ഡി പേടിയില്ല.
അതേസമയം സത്യപാല്‍ മല്ലിക്കിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. മല്ലിക്കിന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പുറത്തുവന്ന വിവരങ്ങള്‍ മറയ്ക്കാന്‍ ശ്രമം നടത്തുന്നു. ബിജെപിയിലെ ഉന്നത നേതാവാണ് കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
സത്യം പുറത്ത് വന്നു കൊണ്ടേയിരിക്കും. പ്രധാനമന്ത്രിയുമായി അടുത്തു നിന്ന വ്യക്തിയുടെ പ്രസ്താവനയാണ്. അതിനാല്‍ വിഷയത്തിന്റെ ഗൗരവം കൂടുന്നു. പ്രധാനമന്ത്രിയെ തുറന്ന് കാണിച്ചതിനാണ് സത്യപാല്‍ മല്ലിക്കിന് മതിയായ സുരക്ഷയും വീടും നല്‍കാത്തത്. വിഷയം പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഖാര്‍ഗെ സംസാരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം മിണ്ടരുതെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്നോട് ആവശ്യപ്പെട്ടെന്നുമാണ് സത്യപാല്‍ മല്ലികിന്റെ വെളിപ്പെടുത്തല്‍. ദ് വയറിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലി്ക് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പുല്‍വാമ ആക്രമണമുണ്ടായപ്പോള്‍ സത്യപാല്‍ ആയിരുന്നു ജമ്മു കശ്മീര്‍ ഗവര്‍ണര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.